Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫാഷിസ്​റ്റ് വിരുദ്ധ...

ഫാഷിസ്​റ്റ് വിരുദ്ധ പ്രതിഷേധ ജ്വാല അഞ്ചിന്

text_fields
bookmark_border
തൃശൂർ: പത്രപ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തി​െൻറ പശ്ചാത്തലത്തിൽ 'ഗാന്ധിയെ കൊന്നവര്‍ തന്നെ ഗൗരിയുടെ ഘാതകർ' എന്ന ആഹ്വാനവുമായി ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധത്തി​െൻറ ഭാഗമായി ഒക്ടോബർ അഞ്ചിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തൃശൂർ തേക്കിൻകാടിന് ചുറ്റും പ്രതിഷേധ ജ്വാല തീർക്കും. 75ഓളം സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ പ്രതിഷേധ ജ്വാല തെക്കേ ഗോപുരനടയിൽ പ്രഫ. സാറ ജോസഫ് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക-, രാഷ്ട്രീയ, തൊഴിലാളി, ബഹുജന സംഘടന നേതാക്കളും പ്രവർത്തകരും അണിചേരും. തുടർന്ന് ദീപു സംവിധാനം ചെയ്ത 'നമ്മുടെ ഗൗരി' എന്ന ഡോക്യുമ​െൻററി പ്രദർശിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story