Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുനർജീവനുമായി...

പുനർജീവനുമായി എൻജിനീയറിങ് കോളജ് വിദ്യാർഥികൾ

text_fields
bookmark_border
തൃശൂര്‍: ഉപയോഗശൂന്യമായ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തനയോഗ്യമാക്കി ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. മെക്കാനിക്കൽ വിഭാഗം വിദ്യാർഥികളാണ് പുനർജീവൻ എന്ന ദ്വിദിന ക്യാമ്പിലൂടെ തൃശൂര്‍ പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയില്‍ സേവനപ്രവര്‍ത്തനം നടത്തിയത്. ഇൗ മാസം 12 മുതല്‍ 15 വരെ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന തൃശൂര്‍ മോട്ടോര്‍ ഷോയുടെ ഭാഗമായാണ് പരിപാടി ഒരുക്കിയത്. ഒരുമിച്ച് ഒരു നല്ല നാളേക്ക് എന്ന സന്ദേശമുയർത്തിയാണ് ഈ വർഷത്തെ മോട്ടോർ ഷോ. വിദ്യാർഥികൾക്ക് അനുമോദനങ്ങളുമായി മേയർ അജിത ജയരാജൻ ക്യാമ്പ് സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story