Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഹനാപകടങ്ങൾക്ക്...

വാഹനാപകടങ്ങൾക്ക് പരിഹാരമായി ദിശാസൂചക ബോർഡ്

text_fields
bookmark_border
പെരുമ്പിലാവ്:- ജങ്ഷനിൽ വ്യാപാരികൾ പൊലീസ് സഹായത്തോടെ ഡിവൈഡറിൽ ദിശാ സൂചക ബോർഡ് സ്ഥാപിച്ചു. കോൺക്രീറ്റ് ഡിവൈഡറിൽ തട്ടി ഒരാഴ്ചക്കിടെ പത്തോളം വാഹനങ്ങൾ അപകടത്തിൽപെട്ടതിനെ തുടർന്നാണ് നടപടി. നിരവധി തവണ പഞ്ചായത്ത്, പി.ഡബ്ല്യൂ.ഡി അധികാരികൾക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടാകാത്തതിനാലാണ് പ്രതിഷേധമെന്നോണം എഴായിരത്തോളം രൂപ െചലവിൽ വ്യാപാരികൾ ബോർഡ് സ്ഥാപിച്ചത്. ജങ്ഷനിൽ നിർമിച്ച ഡിവൈഡർ അശാസ്ത്രീയമാണെന്നും ഇതിന് ശാശ്വത പരിഹാരം അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. എസ്.ഐ നിഖിൽ, ഷാജി കല്ലംവീട്ടിൽ, മണി നായർ, സനൂപ്, അയ്യപ്പൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story