Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൃഷ്​ണൻ ഇനി മോഴയല്ല;...

കൃഷ്​ണൻ ഇനി മോഴയല്ല; അഴകുള്ള 'കൊമ്പൻ'

text_fields
bookmark_border
ഗുരുവായൂര്‍: ആനക്കോട്ടയിലെ മോഴയായ ലക്ഷ്മണന് കൊമ്പ് വെച്ചു നൽകി. കൊമ്പില്ലാത്ത കൊമ്പനാനയായ മോഴ വിഭാഗത്തിലുള്ള ലക്ഷ്മണനാണ് രാപ്പാള്‍ സ്വദേശിനിയായ ചന്ദ്രിക രാമനുണ്ണി വഴിപാടായി കൊമ്പ് വെച്ചുനൽകിയത്. കൊമ്പുവെച്ച ലക്ഷ്മണനെ ഞായറാഴ്ച ക്ഷേത്രത്തിലെ ശീവേലിക്ക് എഴുന്നള്ളിക്കുകയും ചെയ്തു. 17,000 രൂപ ചെലവിട്ടാണ് കൊമ്പ് ഘടിപ്പിച്ചത്. ചേര്‍ത്തല മാരാരിക്കുളം സ്വദേശി വിപിനാണ് കൊമ്പ് നിർമിച്ചത്. മാസങ്ങള്‍ക്കുമുമ്പ് ആനത്താവളത്തിലെ മറ്റൊരു മോഴയാനയായ ബാലകൃഷ്ണന് ഗുരുവായൂർ ആനപ്രേമിസംഘം പ്രസിഡൻറ് കെ.പി. ഉദയൻ കൊമ്പ് വെച്ചിരുന്നു. ആനത്താവളത്തിൽ ആകെ രണ്ട് മോഴകളാണുള്ളത്. കൊമ്പന്മാരാണെങ്കിലും കൊമ്പില്ലാത്തതി​െൻറ കുറവുമൂലം ലക്ഷ്മണനും ബാലകൃഷ്ണനും അധികം എഴുന്നള്ളിപ്പുകൾ ഉണ്ടാവാറില്ല. കൊമ്പി​െൻറ കുറവ് പരിഹരിച്ചതോടെ ഇനി ഈ മോഴകൾക്കും കൂടുതൽ എഴുന്നള്ളിപ്പ് ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story