Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇൻറർനെറ്റ്​ പഠിക്കാൻ...

ഇൻറർനെറ്റ്​ പഠിക്കാൻ മോഹമെന്ന്​ 80കാരൻ; ക്ലാസ്​ ഒരുക്കുമെന്ന്​ നഗരസഭ

text_fields
bookmark_border
ഗുരുവായൂര്‍: നഗരസഭ അഗതിമന്ദിരത്തിലെ 80 പിന്നിട്ട കോട്ടക്കല്‍ സ്വദേശി കെ.ആർ.കെ. നായര്‍ക്ക് ഒരു ആഗ്രഹം; കമ്പ്യൂട്ടറും ഇൻറർനെറ്റും പഠിക്കണം. റിട്ട. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥനായ അദ്ദേഹം ആഗ്രഹം ഉള്ളിലൊളിപ്പിക്കാതെ ഇക്കാര്യം തുറന്നുപറഞ്ഞു. നായരുടെ ആഗ്രഹം കേട്ട നഗരസഭ അധികൃതർ വയോജനങ്ങൾക്ക് മേഴ്‌സി കോളജുമായി സഹകരിച്ച് ഇ-സാക്ഷരതക്കായി പ്രത്യേക ക്ലാസ് ആരംഭിക്കാന്‍ നടപടിയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചു. നഗരസഭയുടെ അഗതിമന്ദിരത്തില്‍ സംഘടിപ്പിച്ച വയോജന ദിനാഘോഷത്തിലാണ് വേറിട്ട സംഭവം നടന്നത്. ''ഞങ്ങളുടെ കാലത്ത് കറക്കുന്ന ഫോണായിരുന്നു. ഇപ്പോള്‍ തോണ്ടലും മാന്തലുമൊക്കെയാണ്. അതൊക്കെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ല. ഞങ്ങളുടെ കാലത്തെ ഫോണൊന്നും ഇപ്പോള്‍ ഇല്ലാത്തതിനാല്‍ കൈയില്‍ ഫോണുണ്ടെങ്കിലും ആരുമായും ബന്ധപ്പെടാന്‍ കഴിയുന്നില്ല. എല്ലാ ആനുകൂല്യങ്ങളും ഇപ്പോള്‍ ഇൻറര്‍നെറ്റ് വഴിയാണ്. ബില്ലുകള്‍ അടക്കലും ബാങ്ക് ഇടപാടുമൊക്കെ നെറ്റ് വഴി ആയിക്കഴിഞ്ഞു. പഴയകാലത്തെ നിരക്ഷരരുടെ അവസ്ഥയാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക്'' -തങ്ങളുടെ ഇൻറർനെറ്റ് മോഹങ്ങള്‍ക്കുള്ള കാരണങ്ങള്‍ കെ.ആർ.കെ. നായര്‍ നിരത്തിയത് ഇങ്ങനെയായിരുന്നു. ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി കേക്ക് മുറിച്ചു. ഉപാധ്യക്ഷൻ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സുരേഷ് വാര്യര്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷമാരായ എം. രതി, ഷൈലജ ദേവന്‍, കൗണ്‍സിലര്‍ ആേൻറാ തോമസ്, മുതിര്‍ന്ന പൗരന്മാരുടെ സംഘടന നേതാക്കളായ ആര്‍.വി. അലി, പി.ഐ. ആേൻറാ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. ബഷീർ പൂക്കോട്, സ്വരാജ് താഴിശ്ശേരി, കെ.വി. വിവിധ്, ടി.കെ. വിനോദ്കുമാർ, എം.എ. ഷാഹിന, ശ്രീദേവി ബാലൻ, പ്രിയ രാജേന്ദ്രൻ, അനീഷ്മ, ബിജു നമ്പ്യാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story