Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയോജന ദിനാചരണം

വയോജന ദിനാചരണം

text_fields
bookmark_border
വടക്കേക്കാട്: തൊഴിയൂർ 89, 90 നമ്പർ അംഗൻവാടികൾ സംയുക്തമായി വയോജന ദിനം ആചരിച്ചു. ഗുരുവായൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് വാര്യർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം.എ. ഷാഹിന, വികസനസമിതി കൺവീനർ ഫൈസൽ പൊട്ടത്തയിൽ എന്നിവർ സംസാരിച്ചു. വയോജനങ്ങളുമായി കടപ്പുറം യാത്ര നടത്തി. വടക്കേക്കാട്: സർവിസ് പെൻഷനേഴ്സ് യൂനിയൻ വടക്കേക്കാട് യൂനിറ്റ് അഞ്ഞൂർ ദിവ്യദർശന മന്ദിരത്തിൽ വയോജനദിനം ആചരിച്ചു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻറ് മറിയു മുസ്തഫ ഉദ്ഘാടനം ചെയ്തു. പി.വി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സാന്ത്വന സമിതി കൺവീനർ പി.ഐ. സൈമൺ സന്ദേശം നൽകി. വാർഡ് അംഗം ഷൈനി മൈക്കിൾ സഹായവിതരണം നടത്തി. കെ.വി. ശ്രീനിവാസൻ മുതിർന്നവരെ ആദരിച്ചു. ഫാ. അഗസ്റ്റിൻ കടവിളയയിൽ, ഫാ. ജോർജ് വടക്കൻ, കെ. വിജയകുമാർ, പി.വി. അബൂബക്കർ, ജോസ് തലക്കോട്ടൂർ എന്നിവർ സംസാരിച്ചു. വി.എൻ. ഭാസ്കരൻ സ്വാഗതവും പി.കെ. റോസിലി നന്ദിയും പറഞ്ഞു. വടക്കേക്കാട്: പഞ്ചായത്ത് ആറാം വാർഡ് ഞമനേങ്ങാട് ജനകീയ വികസനസമിതി 'സ്നേഹതീരത്തേക്ക് ആദരപൂർവം' എന്ന പേരിൽ ഉല്ലാസയാത്ര സംഘടിപ്പിച്ചു. കൊടമന നാരായണൻ നായർ സ്മാരക മന്ദിരത്തിൽനിന്ന് തളിക്കുളം സ്നേഹതീരം ബീച്ചിലേക്കുള്ള യാത്ര ഐ.ബി. അബ്ദുറഹ്മാൻ ഫ്ലാഗ്‌ഒാഫ് ചെയ്തു. 60-89 വയസ്സിനിടയിലുള്ള 36 പേരടങ്ങിയ സംഘത്തെ വാർഡ് അംഗം സിന്ധു മനോജ്, സമിതി പ്രവർത്തകരായ ജിതേഷ്, ഭാസ്കരൻ, മനോജ്, പ്രേമൻ, ധർമൻ എന്നിവർ അനുഗമിച്ചു. ഗുരുവായൂർ: നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ അഗതി മന്ദിരത്തിൽ നിത്യോപയോഗ വസ്തുക്കൾ വിതരണം ചെയ്തു. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻറ് കെ.ടി. ശിവരാമൻ അധ്യക്ഷത വഹിച്ചു. അനിൽ കല്ലാറ്റ്, ബാലൻ വാറനാട്ട്, രവി ചങ്കത്ത്, നിർമല നായകത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story