Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാമൂഹികമാറ്റത്തിന്...

സാമൂഹികമാറ്റത്തിന് ഉതകുന്നതാകണം കല ^മന്ത്രി സി. രവീന്ദ്രനാഥ്

text_fields
bookmark_border
സാമൂഹികമാറ്റത്തിന് ഉതകുന്നതാകണം കല -മന്ത്രി സി. രവീന്ദ്രനാഥ് മാള: പണമുണ്ടാക്കുന്ന പൗരനെ വാർത്തെടുക്കാനാണ് വിദ്യാഭ്യാസം എന്നത് ആപത്കരമായ ചിന്തയാണെന്ന് മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ്. ലളിതകല അക്കാദമി, വാളൂർ ഗ്രാമീണ വായനശാല എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓർമച്ചായം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹികമാറ്റത്തിന് ഉതകുന്നതാകണം കല. ആസ്വാദനം മാത്രമാവരുത് അത്. മുഹമ്മദലി ആദം ഇവിടെയാണ് അനുസ്മരിക്കപ്പെടുന്നത്. ഇത്തരം സൃഷ്ടികളെ കുറിച്ച് ഗവേഷണം നടത്താൻ ലളിതകലാ അക്കാദമി തയാറാവണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ലളിതകലാ അക്കാദമി ചെയർമാൻ സത്യപാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് കാച്ചപ്പിളളി, ജില്ല പഞ്ചായത്തംഗം നിർമൽ സി. പാത്താടൻ, ടി.കെ. സതീശൻ, കെ.വി. ശ്യാം, ടി.കെ. ഗോപി, പി.കെ. കോയ, എം.കെ. ഹഖ്, കെ.വി. വിനോദ് എന്നിവർ സംസാരിച്ചു. സൗഹൃദ സംഗമം തിരക്കഥാകൃത്ത് ജോൺ പോൾ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കോ-ഓഡിനേറ്റർ എം.ഐ. പൗലോസ് അധ്യക്ഷത വഹിച്ചു. കെ.വി.വിനോദ് , ടി.യു. രാധാകൃഷ്ണൻ, ടി.ശശിധരൻ, എം.കെ. തങ്കപ്പൻ, അബ്ദുൽ മനാഫ്, കെ.ആർ. അജയൻ, അന്നമനട പരമൻ, പ്രേംകുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: വാളൂരിൽ ഓർമച്ചായം പൊതുസമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story