Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിയമം വന്നിട്ടും...

നിയമം വന്നിട്ടും സംരക്ഷണവും പരിചരണവുമില്ലാതെ വയോജനങ്ങൾ

text_fields
bookmark_border
തൃശൂർ: ശനിയാഴ്ച രാവിലെ 80 വയസ്സുള്ള പാലക്കാട്ടുകാരൻ ശങ്കരൻ ഗുരുവായൂർ ക്ഷേത്രനടയിൽ ഉണ്ടായിരുന്നു. ഒന്നും കഴിച്ചിട്ടില്ല, ചായ കുടിക്കാൻ എന്തെങ്കിലും തരുമോയെന്ന ചോദ്യത്തോടെയാണ് മുന്നിലെത്തിയത്. ചായയും ലഘുഭക്ഷണവും കഴിക്കുന്നതിനിടെ ചോദിച്ചു; എന്തിന് വന്നതാണ്?. അതൊക്കെ ഒരു കഥയാണ് എന്നായിരുന്നു മറുപടി. 'ഭാര്യയും മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തി​െൻറ നാഥനായിരുന്നു ശങ്കരൻ. കൂലിപ്പണിയായിരുന്നു. സമയം നോക്കാതെ അധ്വാനിച്ച് പെൺമക്കളെ കല്യാണം കഴിപ്പിച്ചയച്ചു. ആൺമക്കളും വിവാഹിതരായി. പ്രായമേറിയതോടെ ആരോഗ്യശോഷണം രോഗാവസ്ഥയാക്കിയതോടെ പണിക്ക് പോകാൻ കഴിയാതെയായി. ആദ്യമൊക്കെ മക്കളുടെ ശ്രദ്ധയുണ്ടായിരുന്നു, ക്രമേണ അതില്ലാതായി. മരുന്നിനും ചിലപ്പോൾ ഭക്ഷണത്തിനു പോലും പ്രയാസമായി. അന്തരീക്ഷം അങ്ങേയറ്റം അസ്വസ്ഥമായപ്പോൾ വീടു വിട്ടിറങ്ങി. പിന്നെ പല ക്ഷേത്ര പരിസരങ്ങളിൽ അഭയം തേടി. രണ്ട് മാസത്തോളമായി ഗുരുവായൂരിലുണ്ട്' -ശങ്കരൻ പറഞ്ഞു. ജീവിതത്തി​െൻറ സായം കാലത്ത് വീട് എന്ന തണൽ ഇല്ലാതായി തെരുവിൽ തള്ളപ്പെടുന്ന വയോധികരുടെ പ്രതിനിധിയാണ് ശങ്കരൻ. ചടങ്ങു പോലെ വയോജന ദിനം ആഘോഷിക്കുമ്പോഴും അത്തരക്കാരെച്ചൊല്ലി ആകുലപ്പെടാൻ വക ഏറുകയാണ്. മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും ക്ഷേമത്തിനും പരിരക്ഷക്കുമുള്ള നിയമപ്രകാരമുള്ള ചട്ടങ്ങൾ രൂപവത്കരിച്ചിട്ടുണ്ടെന്നാണ് സാമൂഹികനീതി വകുപ്പ് അവകാശപ്പെടുന്നത്. എന്നാൽ നിയമത്തിലെ ഒരു കാര്യം പോലും നടപ്പാക്കിയിട്ടില്ല. വയോജന കൺട്രോൾ ബോർഡ് രൂപവത്കരിക്കുന്നതി​െൻറ സാധ്യതാപഠനം നീളുകയാണ്. വയോജന സംരക്ഷണ നിയമപ്രകാരം ആർ.ഡി.ഒ മെയിൻറനൻസ് ട്രൈബ്യൂണലും കലക്ടർ അപ്പലേറ്റ് ട്രൈബ്യൂണലുമാണ്. അെതാക്കെ അലങ്കാരമായി. ഒാരോ പൊലീസ് സ്റ്റേഷൻ പരിധിയിലും 60ന് മുകളിൽ പ്രായമുള്ളവരുടെ പട്ടിക തയാറാക്കണമെന്ന വ്യവസ്ഥയും നടപ്പായില്ല. വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശമുണ്ടെങ്കിലും അത് ഉറപ്പാക്കാനുള്ള പരിശോധന ഒരിടത്തുമില്ല. പ്രായമായവരെ വീട്ടിലെത്തി ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് സൗകര്യം വീട്ടിൽ എത്തിയുള്ള പാലിയേറ്റിവ് കെയർ സേവനമായി ആവിഷ്കരിച്ച 'വയോമിത്രം' പദ്ധതി ഉണ്ടെങ്കിലും ഇതി​െൻറ ഗുണം വിരലിൽ എണ്ണാവുന്നവർക്ക് മാത്രമാണ് കിട്ടുന്നതെന്ന് തൃശൂരിൽ വയോജന സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന പൊറിഞ്ചു പറഞ്ഞു. സാമൂഹികനീതി വകുപ്പി​െൻറ കണക്ക് പ്രകാരം സംസ്ഥാനത്ത് നിലവിൽ 500ഒാളം വൃദ്ധസദനങ്ങളുണ്ട്. എല്ലാ ജില്ലയിലും സാമൂഹികനീതി വകുപ്പി​െൻറ വൃദ്ധമന്ദിരവുമുണ്ട്. ഓരോന്നിലും 35 മുതൽ 60 വരെ ആളുണ്ട്. തൃശൂർ നഗരത്തിൽ മാത്രം വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ എട്ട് വയോധിക സംരക്ഷണകേന്ദ്രങ്ങളുണ്ട്. ജില്ലയിൽ ആകെ അമ്പതിനടുത്ത് വയോധിക സംരക്ഷണ കേന്ദ്രങ്ങളാണുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story