Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂരിൽ കാൻസ് ബേബിയുടെ ...

തൃശൂരിൽ കാൻസ് ബേബിയുടെ പുതിയ ഷോറൂം തുറന്നു

text_fields
bookmark_border
തൃശൂർ: കുട്ടികളുടെയും കൗമാരക്കാരുടെയും ഫാഷൻ വസ്ത്രശേഖരവുമായി കാൻസ് ബേബിയുടെ പുതിയ ഷോറൂം തൃശൂർ അശ്വിനി ജങ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ബെസ്റ്റ് ഗ്രൂപ് ചെയർമാൻ പി.കെ.ജലീൽ ആസാ ഗ്രൂപ് എം.ഡി സി.പി. സാലിഹിന് ആദ്യ വിൽപന നടത്തി. നവജാത ശിശുക്കൾ തുടങ്ങി 18 വയസ്സുവരെ പ്രായമായ കുട്ടികൾക്കും കൗമാരപ്രായക്കാർക്കുമുള്ള എല്ലാ ഉൽപന്നങ്ങളും ലഭിക്കുന്ന ഷോറൂമാണ് കാൻസ് ബേബി. കുഞ്ഞുകുട്ടികൾക്ക് മാത്രമായുള്ള നൂറിലധികം ബ്രാൻഡുകൾ ഇൗ ഷോറൂമിൽ അണിനിരത്തിയിട്ടുണ്ട്. പ്രത്യേകമായ രാജ്യാന്തര വിഭാഗം ഇവിടെ മാത്രമുള്ള സവിശേഷതയാണ്. ഇത്രയധികം ബ്രാൻഡുകൾ ഒന്നിച്ചണിനിരത്തുന്നതും വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് നൽകുന്നതുമായ തൃശൂരിലെ ഏക സ്ഥാപനമാണ് കാൻസ് ബേബി എന്ന് ഇതി​െൻറ സാരഥികളായ നിയാസ്, നൗഷാദ്, നൂർഷാ എന്നിവർ അവകാശപ്പെട്ടു. ലോകോത്തര ബ്രാൻഡുകളുടെ വിപുല ശേഖരം നൽകുന്നതിലൂടെ ഇൻറർ നാഷനൽ ഷോപ്പിങ് അനുഭവം സമ്മാനിക്കുകയാണ് കാൻസ് ബേബി എന്ന് അവർ പറഞ്ഞു. കുട്ടികൾക്കുള്ള ലേറ്റസ്റ്റ് ട്രെൻഡി ഫാഷൻ വസ്ത്രങ്ങൾ, നവജാത ശിശുക്കൾക്കുള്ള ന്യൂ ബോൺ ബേബി ആക്സസറീസ്, കിഡ്സ് ഫുട്െവയർ കലക്ഷൻസ്, ബാഗുകൾ, ബാക്ക് ടു സ്കൂൾ ഉൽപന്നങ്ങൾ, ടോയ്സ് എന്നിവയുടെ വിപുലമായ ശേഖരവും കാൻസ് ബേബിയിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story