Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഹനാപകടം: അരിമ്പൂരിൽ...

വാഹനാപകടം: അരിമ്പൂരിൽ പൊലീസും കോൺഗ്രസ് നേതാക്കളും കൈയാങ്കളി

text_fields
bookmark_border
+ TT കാഞ്ഞാണി: അരിമ്പൂരിൽ പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ കൈയാങ്കളി. മന്ത്രി എ.സി. മൊയ്തീനെ കരിങ്കൊടി കാട്ടി തടയാൻ ശ്രമം. തകർന്ന റോഡിലെ കുഴിയിൽപെട്ട് മറിഞ്ഞ ബൈക്ക് യാത്രികർ മരിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ സമരത്തിനിടയിലാണ് സംഘർഷം. വെള്ളിയാഴ്ച അർധരാത്രിയാണ് കോൺഗ്രസ് ഓഫിസിന് മുന്നിൽ അപകടം നടന്നത്. ഇതിൽ പ്രതിഷേധിച്ചാണ് റോഡിൽ വാഴവെച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. വിവരം അറിഞ്ഞെത്തിയ അന്തിക്കാട് പൊലീസ് ഇത് തടഞ്ഞതോടെ കൈയാങ്കളിയായി. കെ.എസ്.യു സംസ്ഥാന നേതാവും അരിമ്പൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ ശിൽപക്കും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി.എൽ. ജോൺസനും പൊലീസ് മർദനമേറ്റു. വനിത പൊലീസ് ഇല്ലാതെ ശിൽപയെ മർദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇതിനിെട ഇൗ വഴി പോയ മന്ത്രി എ.സി. മൊയ്തീ​െൻറ കാറിന് മുന്നിലേക്ക് പ്രവർത്തകർ കരിങ്കൊടി കാട്ടി. എന്നാൽ, കാർ വെട്ടിച്ച് മന്ത്രി പോയി. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ, ജനറൽ സെക്രട്ടറി കെ.കെ. ബാബു, ബ്ലോക്ക് പ്രസിഡൻറ് വി.ജി. അശോകൻ, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് ശ്രീലാൽ ശ്രീധർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story