Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅത്ര പ്രിയം പോര പാഷൻ...

അത്ര പ്രിയം പോര പാഷൻ ഫ്രൂട്ടിനോട്​

text_fields
bookmark_border
പരിയാരത്ത് പാഷന്‍ ഫ്രൂട്ട് വാങ്ങാനാളില്ലാതെ നശിക്കുന്നു ചാലക്കുടി: പോഷക ഗുണമേറിയ പാഷന്‍ ഫ്രൂട്ട് വാങ്ങാനാളില്ലാതെ നശിക്കുന്നു. പരിയാരം പൂവത്തിങ്കലിലെ സ്വാശ്രയ കര്‍ഷകസമിതിയുടെ വിപണിയിലാണ് കിലോ കണക്കിന് പഴങ്ങൾ പാഴാകുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് വിഷം തളിച്ച് വരുന്ന പല പഴങ്ങളും വലിയ വില കൊടുത്ത് വാങ്ങുന്നവര്‍ ഇവ വാങ്ങാൻ മടിക്കുകയാണ്. കര്‍ഷകർ പലപ്പോഴും പകുതി വിലക്കാണ് വിൽക്കുന്നത്. പ്രമുഖ സൂപ്പർ മാര്‍ക്കറ്റുകളില്‍ കിലോക്ക് 200 രൂപയാണ് വില. കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയുള്ളവർക്കുപോലും കഴിക്കാവുന്ന പഴമാണിത്. അതിരപ്പിള്ളി ഭാഗത്തെ കര്‍ഷകര്‍ വലിയ തോതില്‍ പൂവ്വത്തിങ്കലിലെ സ്വാശ്രയ കര്‍ഷകസമിതിയില്‍ പഴങ്ങൾ കൊണ്ടു വരുന്നുണ്ട്. മൂന്ന് ഇനങ്ങളാണ് ഇവിടെയുള്ളത്. ചുവപ്പ്, മഞ്ഞ എന്നിവയാണ് കൂടുതൽ. ചുവന്നതിന് മധുരം കൂടും. മഞ്ഞക്ക് ഔഷധഗുണവും. ഇവ കൂടാതെ ഇടത്തരം ഇനവുമുണ്ട്. മൂന്ന് വര്‍ഷമായി കര്‍ഷകര്‍ക്ക് 25 രൂപ നിരക്കിൽ തൈകള്‍ നല്‍കിയാണ് പൂവ്വത്തിങ്കലില്‍ പാഷന്‍ ഫ്രൂട്ട് ഉല്‍പാദിപ്പിക്കുന്നത്. പ്രത്യേക പരിചരണം ആവശ്യമില്ലാത്തതിനാല്‍ കര്‍ഷകര്‍ ധാരാളമായി കൃഷിയിറക്കിയിരുന്നു. നേന്ത്രവാഴ കൃഷിക്ക് തിരിച്ചടി വന്നതോടെയാണ് കര്‍ഷകര്‍ മറ്റ് പഴങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി ആലോചിച്ചത്. ആകാശവെള്ളരി, റമ്പുട്ടാൻ കൃഷി വിജയകരമായി. മൊത്തക്കച്ചവടക്കാര്‍ പരിയാരത്തെ കൃഷിയിടത്തുനിന്ന് റമ്പുട്ടാന്‍ നേരിട്ട് വാങ്ങിക്കൊണ്ടു പോകുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story