Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ്​ തകർച്ച:...

റോഡ്​ തകർച്ച: എം.എൽ.എമാരുടെ ഓഫിസുകളിലേക്ക്​ മുസ്​ലിംലീഗ് മാർച്ച്

text_fields
bookmark_border
തൃശൂർ: കൊടുങ്ങല്ലൂർ- പൊന്നാനി ദേശീയപാത തകർന്ന് ഗതാഗതം ദുരിതമായിട്ടും നടപടി സ്വീകരിക്കാത്ത എം.എൽ.എമാരുടെ ഓഫിസുകളിലേക്ക് മാർച്ച് നടത്താൻ മുസ്ലിംലീഗ് ജില്ല കമ്മിറ്റി തീരുമാനിച്ചു. യോഗം സംസ്ഥാന സെക്രട്ടറി ടി.എം. സലീം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ മുന്നിയൂർ, പി.എ. താജുദ്ദീൻ, അഷ്റഫലി, പി.എ. ജബ്ബാർ, വി.കെ. മുഹമ്മദ്, പി.കെ. ഷാഹുൽഹമീദ്, പി.എം. അമീർ, കെ.എ. ഹാറൂൻ റഷീദ്, എം.വൈ. ലത്തീഫ്, അസീസ് താണിപ്പാടം, സുൽത്താൻ ബാബു, ഹംസ നാരോത്തയിൽ, കെ.എ. മുഹമ്മദുകുട്ടി, പി.എ. സെയ്തലവി, പി.എ. ഷാഹുൽഹമീദ്, എം.എസ്. ബഷീർ, ജില്ല ജനറൽ സെക്രട്ടറി ഇ.പി. കമറുദ്ദീൻ, ജില്ല സെക്രട്ടറി എം.എ. റഷീദ് എന്നിവർ സംസാരിച്ചു. നാടക പഠനക്യാമ്പ് തുടങ്ങി തൃശൂർ: വൈലോപ്പിള്ളി സ്മാരക സമിതി കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന ത്രിദിന നാടക പഠനക്യാമ്പിന് തുടക്കമായി. ആദ്യദിവസം ഡോ. പി.വി. കൃഷ്ണൻ നായർ, ഡോ. ശ്രീകുമാർ, പ്രഫ. കെ.പി. ശങ്കരൻ, പ്രഫ. പി.എൻ. പ്രകാശ്, ഡോ. വി.കെ. വിജയൻ, കടാങ്കോട് പ്രഭാകരൻ, ടി.കെ. അച്യുതൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story