Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇ^മെയിൽ ഹാക്ക് ചെയ്ത്...

ഇ^മെയിൽ ഹാക്ക് ചെയ്ത് ആറുലക്ഷം തട്ടിയ രാജസ്​ഥാൻ സ്വദേശികൾ അറസ്​റ്റിൽ

text_fields
bookmark_border
ഇ-മെയിൽ ഹാക്ക് ചെയ്ത് ആറുലക്ഷം തട്ടിയ രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ തൃശൂർ: ഇ-മെയിൽ ഹാക്ക് ചെയ്ത് വ്യവസായഗ്രൂപ്പി​െൻറ അക്കൗണ്ടിൽനിന്ന് ആറുലക്ഷം തട്ടിയ ഉത്തരേന്ത്യൻ സ്വദേശികൾ പിടിയിൽ. രാജസ്ഥാൻ ഉദയപൂർ സ്വദേശികളായ അമിത് അഗർവാൾ (34), അജയ് സാഹു (27) എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുക്കുന്ന അന്തർസംസ്ഥാന സംഘത്തിെല കണ്ണികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. ആഗസ്റ്റ് ഏഴിനാണ് തൃശൂർ തോംസൺ ഗ്രൂപ്പി​െൻറ പണമിടപാടുകൾ നടത്തുന്ന കാത്തലിക് സിറിയൻ ബാങ്കിലേക്ക് അയച്ച ഇ-മെയിലുകൾ ഹാക്ക് ചെയ്ത് തിരുത്തൽ വരുത്തി പ്രതികളുടെ പേരിലുള്ള വ്യാജ കമ്പനി അക്കൗണ്ടിലേക്ക് അയച്ച് ആറുലക്ഷത്തോളം രൂപ തട്ടിയെടുത്തത്. മുംബൈ അരമാറ്റിക് കമ്പനിയുടെ പേരിൽ പഞ്ചാബ് നാഷനൽ ബാങ്കി​െൻറ മുംബൈ ശാഖയിൽ തുടങ്ങിയ അക്കൗണ്ടിലേക്കാണ് പണം വഴിതിരിച്ചുവിട്ടത്. വീണ്ടും മൂന്നുകോടിയോളം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും മെയിലുകളിൽ ബാങ്ക് അധികൃതർക്ക് സംശയം തോന്നി കമ്പനിയെ അറിയിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഉടൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലി​െൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പൊലീസിന് ലഭിച്ച അരമാറ്റിക് കമ്പനിയുടെ എംപ്ലോയർ അനിൽസാബ് എന്ന വിലാസം കേന്ദ്രീകരിച്ച് 10 ദിവസം മുംബൈയിൽ അന്വേഷണം നടത്തി. പ്രതികൾ തട്ടിപ്പ് നടത്തിയ ബാങ്ക് അക്കൗണ്ടുകളും മേൽവിലാസങ്ങളും പരിശോധിച്ചപ്പോൾ എല്ലാം വ്യാജമാണെന്ന് കണ്ടെത്തി. വിവിധ ബാങ്കുകളുടെ മുപ്പതോളം അക്കൗണ്ടുകളും പരിശോധിച്ചു. ബാങ്കിൽനിന്ന് ലഭിച്ച പഴയ ഫോട്ടോ, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ വഴി മുംബൈയിലെ താനെ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് അന്വേഷണം. ഫ്ലാറ്റുകളും മറ്റും വാടകക്ക് നൽകുന്ന മുംബൈയിലെ േബ്രാക്കർമാരെ ചോദ്യം ചെയ്തു. ഇവരെ ഉപയോഗപ്പെടുത്തി വാട്ട്സ് ആപ്പ് വഴി ചിത്രം കൈമാറി. തുടർന്ന് നൂറോളം ഫ്ലാറ്റുകൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ പിടികൂടാനായത്. പിടികൂടാനെത്തിയ പൊലീസ് സംഘത്തെ പ്രതികൾ ആക്രമിച്ചു. പ്രത്യേക അന്വേഷണസംഘത്തിലെ എ.എസ്.ഐ ജോസഫ്, സിവിൽ പൊലീസ് ഓഫിസർ ടി.വി. ജീവൻ എന്നിവർക്ക് പരിക്കേറ്റു. പിന്നീട് താനെ പൊലീസി​െൻറ പ്രത്യേകസായുധ സേനയുടെ സഹായത്തോടെയാണ് പ്രതികളെ കീഴടക്കിയത്. ആധാർകാർഡ്, പാൻകാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവ വ്യാജമായി നിർമിച്ച് ഫ്ലാറ്റുകൾ വാടകക്കെടുത്താണ് ഇവർ തട്ടിപ്പിന് കളമൊരുക്കിയത്. വ്യാജ പേരിൽ കമ്പനികളും രജിസ്റ്റർ ചെയ്യും. ബാങ്ക് അക്കൗണ്ട് തുറന്ന് പണം നിക്ഷേപിച്ച് ബാങ്കുകാരെ വിശ്വാസത്തിലെടുക്കും. സാങ്കേതിക വിദഗ്ധരായ സംഘാംഗങ്ങൾ വഴി വിവിധ ബാങ്കുകളുടെയും കമ്പനികളുടെയും ബാങ്ക് അക്കൗണ്ടുകളും മെയിലുകളും ഹാക്ക് ചെയ്ത് പണം തട്ടുകയായിരുന്നു. സിറ്റി പൊലീസ് കമീഷണർ രാഹുൽ ആർ. നായരുടെ മേൽനോട്ടത്തിൽ എ.സി.പി പി. വാഹിദ്, തൃശൂർ ഈസ്റ്റ് സി.ഐ കെ.സി. സേതു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. എസ്.ഐ സതീശ് പുതുശേരി, ഷാഡോ പൊലീസ് അംഗം സി.പി.ഒ എ.കെ. സിബു, പ്രശോഭ്, സൈബർ സെൽ എ.എസ്.ഐ ജോയ്, സൈബർ സെല്ലിലെ സിവിൽ പൊലീസ് ഓഫിസർമാരായ മിഥുൻ, ഹരീഷ്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. തട്ടിപ്പ് രീതി വ്യാജമായി ഉണ്ടാക്കിയ കാർഡുകൾ ഉപയോഗിച്ച് മുംബൈയിലും മറ്റും ഫ്ലാറ്റുകൾ വാടകക്ക് എടുക്കുന്നു. അതിനുശേഷം ഫ്ലാറ്റുകൾ വാടകക്ക് എടുത്ത കരാർ പേപ്പറുകൾ ഉപയോഗിച്ച് ആധാർ കാർഡിലെ വിലാസം പുതിയ ഫ്ലാറ്റിലേക്ക് മാറ്റും. പുതിയ ആധാർകാർഡ് ഉപയോഗിച്ച് മൊബൈൽ നമ്പറുകൾ എടുക്കും. വ്യാജ പാൻകാർഡുകളും െഡ്രെവിങ് ലൈസൻസുകളും ഉപയോഗിച്ച് പുതിയ ഇൻഡസ്ട്രിയൽ കമ്പനി രൂപവത്കരിച്ച് അതി​െൻറ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കും. അക്കൗണ്ടുകളിൽ പണമിടപാട് നടത്തി ബാങ്കി​െൻറ വിശ്വാസ്യത നേടിയെടുത്തശേഷമാണ് തട്ടിപ്പിന് കളമൊരുക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story