Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏഷ്യ മാസ്​റ്റേഴ്​്സ്​...

ഏഷ്യ മാസ്​റ്റേഴ്​്സ്​ അത്​ലറ്റിക്​ മീറ്റ്​: 200 മീ. ഒാട്ടത്തിൽ ചെറുതുരുത്തി സ്വദേശിക്ക്​ വെള്ളി മെഡൽ

text_fields
bookmark_border
ചെറുതുരുത്തി: ചൈനയിൽ നടന്ന ഏഷ്യ മാസ്റ്റേഴ്്സ് അത്ലറ്റിക് മീറ്റിൽ 200 മീ. ഒാട്ടത്തിൽ ചെറുതുരുത്തി സ്വദേശിക്ക് വെള്ളി മെഡൽ. ചെറുതുരുത്തി കോളമ്പിൽ പടിഞ്ഞാക്കരവീട്ടിൽ ഷെഫീറാണ് നേട്ടം കൊയ്തത്. വെള്ളി നേടിയ 4x100 റിലേ ടീമിലും ഷെഫീർ ഉണ്ടായിരുന്നു. 100 മീറ്ററിൽ നാലാം സ്ഥാനവും നേടി. 2018ൽ സ്പെയിനിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടാനും സാധിച്ചു. ഇൗമാസം 24 മുതൽ 28 വരെയാണ് 20ാമത് ഏഷ്യ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ് നടന്നത്. തൃശൂർ താലൂക്കിൽ അസി.താലൂക്ക് സപ്ലൈ ഒാഫിസറാണ് ഷെഫീർ. കോച്ച് രാജൻ ജോസഫി​െൻറ കീഴിലാണ് പരിശീലനം. കെ.പി. മുഹമ്മദ് ഹുസൈൻ, ബദറുന്നീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സാഹിദ. മക്കൾ: ദിയ, ദാഫിഹ്. വീടി​െൻറ മേൽക്കൂര തകർന്ന് ഗൃഹനാഥന് പരിക്ക് ചേർപ്പ്: പെരുമ്പിള്ളിശ്ശേരി ഹിന്ദുസ്ഥാനി നാല് സ​െൻറ് കോളനിയിൽ വീടി​െൻറ മേൽക്കൂര തകർന്ന് ഗൃഹനാഥന് പരിക്ക്. കളരിക്കൽ വീട്ടിൽ കുമാരനാണ് (50) പരിക്കേറ്റത്. കുമാരനും ഭാര്യയും രണ്ട് പെൺമക്കളും പത്തുമാസമായ കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. തകരുന്ന ശബ്ദം കേട്ട് വീട്ടിലുള്ളവരെ രക്ഷിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ചേർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുജീഷ കള്ളിയത്ത്, വാർഡംഗം ശ്രീലത പ്രസാദ്, വില്ലേജ് ഒാഫിസർ സോണി എന്നിവർ സ്ഥലം സന്ദർശിച്ചു. വീട്ടുകാരെ താൽക്കാലികമായി മാറ്റിത്താമസിപ്പിക്കാൻ നടപടി സ്വീകരിച്ചു. നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ ചേർപ്പ്: ചെവ്വൂർ പാമ്പാൻതോടിന് സമീപത്തെ ഫർണിച്ചർ കടയുടെ ഇറയത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസത്തിൽ കൂടുതൽ പ്രായമുള്ള ആൺകുഞ്ഞിനെയാണ് ശനിയാഴ്ച പുലർച്ചെ കണ്ടെത്തിയത്. വിദ്യാരംഭ ചടങ്ങിനായി തിരുവുള്ളക്കാവ് ക്ഷേത്രത്തിലേക്ക് പോകുന്ന കുടുംബം കുട്ടിക്ക് മൂത്രമൊഴിക്കാനായി കാർ നിർത്തിയപ്പോഴാണ് കുഞ്ഞ് ശ്രദ്ധയിൽപെട്ടത്. പൊലീസെത്തി കുഞ്ഞിനെ ജില്ല ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story