Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാടക കലാകാരന്മാരുടെ...

നാടക കലാകാരന്മാരുടെ സംഗമം

text_fields
bookmark_border
തൃശൂര്‍: വൈലത്തൂര്‍ സ​െൻറ് സിറിയക്‌ ദേവാലയത്തിൽ പ്രഫഷനല്‍ സി.എല്‍.സി, കെ.സി.വൈ.എം, സീനിയര്‍ സി.എൽ.സി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നാടക കലാകാരന്മാരുടെ സംഗമവും മുതിര്‍ന്ന നാടകപ്രവര്‍ത്തകരെ ആദരിക്കലും തിങ്കളാഴ്ച വൈകീട്ട് ആറിന് നടക്കും. 10 നാടകപ്രവര്‍ത്തകരെയാണ് ആദരിക്കുക. നാടകത്തില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച അഞ്ച്‌ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക്‌ മുഴുവന്‍ ഫീസും സ്‌കോളര്‍ഷിപ്പായി നല്‍കും. സി.എല്‍. ജോസ്‌, ഡോ.സി.കെ. തോമസ്‌, വൈലത്തൂര്‍ പ്രഫഷനല്‍ സി.എല്‍.സി പ്രസിഡൻറ് ടി.എ. ഡേവിഡ്‌, സെക്രട്ടറി കെ.ജെ. സൈമണ്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story