Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല പഞ്ചായത്ത്​...

ജില്ല പഞ്ചായത്ത്​ വയോജന വിഭവകേന്ദ്രം സ്​ഥാപിക്കുന്നു

text_fields
bookmark_border
തൃശൂർ: ജില്ല പഞ്ചായത്ത് ഒളരിയിൽ വയോജന വിഭവകേന്ദ്രം സ്ഥാപിക്കുന്നു. ഇതി​െൻറ ശിലയിടലും തൃശൂർ വയോജന സൗഹൃദ ജില്ല പ്രഖ്യാപനവും വയോജന ദിനമായ ഞായറാഴ്ച അയ്യന്തോൾ കോസ്റ്റ്ഫോർഡിൽ നടക്കും. രാവിലെ 10.30ന് മന്ത്രി വി.എസ്. സുനിൽകുമാർ ശിലാസ്ഥാപനം നിർവഹിക്കും. 5000 ച. മീറ്റർ കെട്ടിടമാണ് നിർമിക്കുക. ജില്ല പഞ്ചായത്ത് പദ്ധതി വിഹിതത്തിൽനിന്ന് ഒരു കോടി വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തുകളും നഗരസഭകളും തുടർഫണ്ട് നൽകും. ഡോക്യുമെേൻറഷൻ കേന്ദ്രം, പരിശീലന കേന്ദ്രം, ഓഫിസ്, പ്രാഥമിക ചികിത്സകേന്ദ്രം എന്നിവയും മറ്റു സൗകര്യങ്ങളുമുണ്ടാകും. േഡാക്ടറും രണ്ടു നഴ്സുമാരുടെയും സേവനം ലഭ്യമാക്കും. പ്രത്യാശ ട്രസ്റ്റാണ് ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക. വാർത്തസമ്മേളനത്തിൽ കലക്ടർ ഡോ. എ. കൗശിഗൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, സ്ഥിരംസമിതി അധ്യക്ഷ പത്മിനി, ജില്ല പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story