Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാഹിത്യ അക്കാദമി...

സാഹിത്യ അക്കാദമി അനുമതി നിഷേധിച്ചു; കമല സുറയ്യ സ്മാരക കവാടത്തിൽ എഴുത്തിനിരുത്തി പ്രതിഷേധം

text_fields
bookmark_border
പുന്നയൂര്‍കുളം: കമല സുറയ്യ സ്മാരക സമുച്ചയ വളപ്പിൽ നാലപ്പാടൻ സാംസ്കാരിക സമിതി നേതൃത്വത്തിലുള്ള എഴുത്തിനിരുത്തലിന് സാഹിത്യ അക്കാദമി അനുമതി നിഷേധിച്ചു. അക്കാദമി നടപടിയിൽ പ്രതിഷേധിച്ച് റോഡ് വക്കിൽ സരസ്വതി ദേവിയുടെ പടം വെച്ച് എഴുത്തിനിരുത്തി. നാലപ്പാടൻ സ്മാരക സാംസ്കാരിക സമിതി കഴിഞ്ഞ നാലുവർഷമായി നാലപ്പാട്ടെ സർപ്പക്കാവിൽ സംഘടിപ്പിക്കുന്ന എഴുത്തിനിരുത്തൽ ഇത്തവണയും നടത്താൻ സംഘടന ഭാരവാഹികൾ അനുമതി ചോദിച്ചിരുന്നു. സാഹിത്യ അക്കാദമി മതേതര സാംസ്‌കാരിക കേന്ദ്രമാണെന്നും മതപരമായ ആചാരങ്ങള്‍ നടത്തേണ്ടെന്നാണ് നിലപാടെന്നുമാണ് സെക്രട്ടറി ഡോ. കെ.പി. മോഹനൻ മറുപടി നൽകിയത്. ഇക്കാര്യം രേഖാമൂലം സംഘടന ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് വ്യക്തമാക്കി. നാലപ്പാടന്‍ ജന്മദിനാഘോഷത്തി​െൻറ ഭാഗമായ ഗാന്ധി സ്മൃതിയാത്ര, ജന്മദിനാചരണം തുടങ്ങിയവക്ക് അക്കാദമി അനുമതി നല്‍കിയിട്ടുണ്ട്. സര്‍പ്പക്കാവില്‍ എഴുത്തിനിരുത്തല്‍ ഉള്‍പ്പെടെ വര്‍ഷത്തില്‍ നാലു പരിപാടി നടത്തുന്നുണ്ടെന്ന് അക്കാദമിയെ അറിയിച്ചിരുന്നെന്നും എന്നാല്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് അനുവദിക്കാന്‍ നിർവാഹമില്ലെന്നാണ് മറുപടി നല്‍കിയതെന്നും നാലപ്പാടന്‍ സമിതി ഭാരവാഹികള്‍ പറഞ്ഞു. വിലക്കുണ്ടെന്നറിഞ്ഞിട്ടും നാലപ്പാട് സാംസ്കാരിക സമിതി ശനിയാഴ്ച രാവിലെ സ്ഥലത്തെത്തിയപ്പോൾ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതോടെയാണ് ഗേറ്റിനു പുറത്ത് എഴുത്തിനിരുത്തൽ ചടങ്ങ് നടത്തിയത്. രാധ ഉദയന്‍ കുട്ടികളെ എഴുത്തിനിരുത്തി. ഭാരവാഹികളായ അശോകൻ നാലപ്പാട്ട്‍, ടി.പി. ഉണ്ണി, കെ.എം. പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story