Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനറൽ ആശുപത്രി...

ജനറൽ ആശുപത്രി പരിസരത്തെ മാലിന്യം: ദേ പോയി; ദാ വന്നു

text_fields
bookmark_border
തൃശൂർ: പഴി ഏറെ കേട്ട മാലിന്യപ്രശ്നത്തിൽ കോർപറേഷൻ നടപടി തുടങ്ങി. എന്നാൽ, മാലിന്യം നീക്കി തൊഴിലാളികൾ മടങ്ങി മണിക്കൂറുകൾക്കകം അതേ സ്ഥലത്ത് വീണ്ടും തള്ളി. കോർപറേഷന് കീറാമുട്ടിയായ മാലിന്യപ്രശ്നത്തിൽ നടപടിക്ക് ഒരുങ്ങുകയാണ് പൊലീസ്. ജനറല്‍ ആശുപത്രി പരിസരത്ത് കുന്നുകൂടിയ മാലിന്യമാണ് ശനിയാഴ്ച രാവിലെ നീക്കിയത്. മാലിന്യം നീക്കിയ ഭാഗത്ത് മണ്ണിടുകയും ചെയ്തെങ്കിലും വീണ്ടും തള്ളുകയായിരുന്നു. കോർപറേഷൻ ഭരണച്ചുമതല ഏറ്റെടുത്ത ജനറൽ ആശുപത്രിയുടെ പരിസരത്തെ മാലിന്യക്കൂന വലിയ വെല്ലുവിളിയായിരുന്നു. വ്യാപാര സ്ഥാപനങ്ങളിൽനിന്നും ആശുപത്രിയിൽനിന്നുമുള്ള മാലിന്യമാണ് മോർച്ചറിക്കടുത്ത് തള്ളുന്നത്. മഴ പെയ്യുേമ്പാൾ ഇത് ഒലിച്ചിറങ്ങുകയും പരിസരത്ത് രൂക്ഷ ദുർഗന്ധം ഉയരുകയും ചെയ്യും. മാലിന്യം നീക്കിയെങ്കിലും ഗേറ്റ് പരിസരത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്തതാണ് വീണ്ടും തള്ളാൻ ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. ഉറവിട മാലിന്യ സംസ്കരണ പദ്ധതി സജീവമാക്കാൻ നിർദേശിച്ചും മാലിന്യം വലിച്ചെറിയരുതെന്ന് മുന്നറിയിപ്പ് നൽകിയും മാലിന്യം നീക്കാനാണ് ശ്രമിക്കുന്നതെന്ന് കോർപറേഷൻ അധികൃതർ പറയുന്നു. എന്നാൽ, മാലിന്യം നീക്കുന്നതിന് പിന്നാലെ വീണ്ടും തള്ളുന്നതാണ് വിനയാകുന്നത്. 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്ക്' പദ്ധതി നവംബർ ഒന്നിനകം യാഥാർഥ്യമാകണമെങ്കിൽ ഇൗ അവസ്ഥ പരിഹരിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങളുടെ സംസ്കരണത്തിനുള്ള യന്ത്രങ്ങൾ കോർപറേഷനിൽ എത്തിയിട്ടുണ്ട്. ഇവ മേഖല തലത്തിലേക്ക് നൽകും. ശക്തൻ നഗറിലെ ഇൻസിനറേറ്ററും മാലിന്യ സംസ്കരണ പ്ലാൻറും ഉപയോഗപ്പെടുത്തി അടുത്തമാസം പകുതിയോടെ നഗരത്തെ മാലിന്യത്തിൽനിന്ന് മോചിപ്പിക്കാനാണ് ശ്രമം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കുമെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. മാലിന്യ പ്രശ്നത്തിൽ പൊലീസിന് നടപടിയെടുക്കാൻ സർക്കാറും ഹൈകോടതിയും അനുമതി നൽകിയ സാഹചര്യം ഉപയോഗപ്പെടുത്താനാണ് പൊലീസി​െൻറ ഒരുക്കം. ആദ്യഘട്ടമായി ജനറല്‍ ആശുപത്രി വളപ്പിൽ മാലിന്യം തള്ളുന്നത് തടയാൻ സമീപത്തെ വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നൽകും. ഇതോടൊപ്പം നിരീക്ഷണം ശക്തമാക്കും. മുന്നറിയിപ്പ് ലംഘിച്ച് മാലിന്യം കൊണ്ടിടുന്നത് തുടർന്നാൽ പിഴയും തടവും അടക്കമുള്ള നടപടികളിലേക്കും കടക്കാനാണ് പൊലീസ് തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story