Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൂര്യനാരായണൻ...

സൂര്യനാരായണൻ മറക്കില്ല; ആദ്യക്ഷര യാത്ര

text_fields
bookmark_border
തൃശൂർ: ചൊവ്വൂരിൽ കടത്തിണ്ണയില്‍ ഉപേക്ഷിക്കപ്പെട്ട് ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞി​െൻറ ജീവന് തുണയായത് മൂന്നരവയസ്സുള്ള സൂര്യനാരായണനാണ്. തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ സൂര്യനാരായണനെ എഴുത്തിനിരുത്താൻ എത്തിയതായിരുന്നു അയ്യന്തോൾ പുല്ലഴി തോട്ടേക്കാട്ടില്‍ വീട്ടില്‍ സ്മിതോഷും കുടുംബവും. വഴിമധ്യേ സൂര്യനാരായണന് മൂത്രശങ്ക അനുഭവപ്പെട്ടതോടെ ചൊവ്വൂരിലെ ഫര്‍ണിച്ചര്‍ കടക്ക് സമീപം കാര്‍ നിര്‍ത്തുകയായിരുന്നു. കാറില്‍നിന്ന് പുറത്തിറങ്ങിയ സൂര്യനാരായണന്‍ സമീപത്തുനിന്ന് ചെറു കരച്ചില്‍ കേള്‍ക്കുന്നതായി അച്ഛന്‍ സ്മിതോഷിനോട് പറഞ്ഞു. പൂച്ചയാകുമെന്ന് കരുതി മടങ്ങാൻ തുടങ്ങുമ്പോൾ വീണ്ടും കരച്ചിൽ കേട്ടു. പുലര്‍ച്ചെ ആയതിനാല്‍ പ്രദേശത്ത് വെളിച്ചം ഇല്ലായിരുന്നു. കാറിൽനിന്ന് ടോര്‍ച്ചെടുത്ത് സ്മിതോഷ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് കടത്തിണ്ണയില്‍ പിഞ്ചുകുഞ്ഞിനെ കണ്ടത്. ഉടന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story