Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംഗീത തേൻമഴയായി​...

സംഗീത തേൻമഴയായി​ ജോൺസൺ സ്​മൃതി

text_fields
bookmark_border
തൃശൂർ: സംഗീത തേൻമഴയിൽ കുതിർന്ന് ജോൺസൺ സ്മൃതി. റീജനൽ തിയറ്ററിൽ നിറഞ്ഞുകവിഞ്ഞ സംഗീതാസ്വാദകരെ മെലഡിയുടെ മാസ്മരിക ലോകത്തേക്ക് നയിച്ച ജോൺസൺ ഗാനമാലികക്ക് സാക്ഷിയാവാൻ സംഗീത സംവിധായകനും ജോൺസൺ മാസ്റ്ററുടെ പ്രിയ സുഹൃത്തുമായ ഒൗസേപ്പച്ചൻ, സംവിധായകൻ സത്യൻ അന്തിക്കാട് എന്നിവരെത്തി. ജോൺസൺ മാസ്റ്ററുടെ അപൂർവ ഗാനങ്ങൾ കോർത്തിയിണക്കിയായിരുന്നു 'ജോൺസൺ സ്മൃതി'. പിന്നണി ഗായകൻ സുദീപ്കുമാർ, എടപ്പാൾ വിശ്വനാഥൻ, സതീഷ് ബാബു, റീന മുരളി, ഇന്ദുലേഖ വാര്യർ, ജോൺസൺ ഫൗണ്ടേഷൻ സംഘടിപ്പിച്ച സംഗീത മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാരായ ദിൽരാജ്, കീർത്തന, അരുൺകുമാർ എന്നിവരാണ് ശബ്ദം നൽകിയത്. 'സുവിധ'ത്തിലെ 'ബ്രഹ്മകമലം ശ്രീലകമാക്കിയ...' എന്നു തുടങ്ങുന്ന പാേട്ടാടെ സുദീപ്കുമാറാണ് ഗാനാഞ്ജലിക്ക് തുടക്കം കുറിച്ചത്. തുടർന്ന് റീന 'കാർവർണനെ കണ്ടോ സഖീ...'(ഒരാൾ മാത്രം), സതീഷ് ബാബു 'നീ നിറയൂ ജീവനിൽ പുളകമായി...'(പ്രേമഗീതങ്ങൾ), എടപ്പാൾ വിശ്വനാഥൻ 'ആരോടും മിണ്ടാതെ, മിഴികളിൽ നോക്കാെത...' (ചിന്താവിഷ്ടയായ ശ്യാമള), ഇന്ദുലേഖ വാര്യർ 'കുന്നുമണി ചെപ്പുതുറെന്ന...' (പൊൻമുട്ടയിട്ട താറാവ്) എന്നിവർ ഗാനമാലപിച്ചു. തുടർന്ന് 'ഇത് ഞങ്ങളുടെ കഥ'യിലെ 'സ്വർണ മുകിലേ...' കീർത്തന ആലപിച്ചപ്പോൾ വൻ കൈയടിയോടെയാണ് ആസ്വാദകർ വരവേറ്റത്. പിന്നീട് 'ചെേങ്കാലി'ലെ 'മധുരം ജീവാമൃത ബിന്ദു...' എന്ന ഗാനം ദിൽരാജും 'പാതി മെയ് മറഞ്ഞതെന്തേ..' (പാവം പാവം രാജകുമാരൻ) എന്ന ഗാനം അരുൺ കുമാറും പാടി. ഏതാണ്ട് രണ്ടര മണിക്കൂറിലേറെ നീണ്ട സംഗീതാഞ്ജലിയിൽ 28 ഒാളം പാട്ടുകളാണ് ആലപിച്ചത്. പോളി, രജിത്ത് (കീ ബോർഡ്), ഫ്രാൻസിസ് സേവ്യർ, സദാനന്ദൻ, ഷോനിക്, കിരൺ, മുരളീധരൻ (വയലിൻ), ധിനേഷ്, ജയൻ, ജയപ്രകാശ് (തബല), ഡേവിഡ്(സിത്താർ), വിനു (റിഥം പാഡ്) എന്നിവരുടെതായിരുന്നു ഒാർക്കസ്ട്ര. ജോൺസൺ ഫൗണ്ടേഷൻ സാരഥി ആറ്റ്ലി ഡിക്കൂഞ്ഞയാണ് പാട്ടുകൾ തിരഞ്ഞെടുത്തത്. ജയരാജ് വാര്യർ അവതാരകനും ജോൺസൺ മാസ്റ്ററുടെ സഹോദരനും വയിലിനിസ്റ്റുമായ ചാക്കോ മ്യൂസിക് കണ്ടക്ടറുമായി. എല്ലാറ്റിനും മൂക സാക്ഷിയായി ജോൺസൺ മാസ്റ്ററുടെ ഭാര്യ റാണിയുമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story