Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right12 മൊബൈൽ ഫോണുകൾ...

12 മൊബൈൽ ഫോണുകൾ മോഷ്​ടിച്ചു

text_fields
bookmark_border
ഗുരുവായൂര്‍: കുട്ടിയുടെ ചോറൂണിനെത്തിയ കുടുംബം നിർത്തിയിട്ട കാറിൽ നിന്ന് . കിഴക്കേ നടയില്‍ സത്രം പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഭവം. പാലക്കാട് തിരുനല്ലായി ഗാന്ധി നഗറിലെ മണ്‍പാത്ര വ്യാപാരി കെ.ആര്‍. കൃഷ്ണ​െൻറ മകൻ ദുബൈയിൽ ജോലി ചെയ്യുന്ന ഗണേശനാണ് മക​െൻറ ചോറൂണിന് ബന്ധുക്കളോടൊപ്പം എത്തിയിരുന്നത്. രണ്ട് ടാറ്റ സുമോകളിലാണ് സംഘം എത്തിയത്. രാവിലെ ഒമ്പതിന് പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനം നിർത്തി ചോറൂണ് വഴിപാട് നടത്തി മണിക്കൂറിനകം തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മൊബൈൽ ഫോണുകള്‍ ക്ഷേത്രത്തിനുള്ളിൽ അനുവദിക്കാത്തതിനാൽ എല്ലാം കാറിൽ വെച്ചാണ് പോയത്. കാറി​െൻറ ചില്ല് ഇളക്കിയാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന പഴയ മോഡൽ ഫോണ്‍ മാത്രം മോഷ്ടാവ് കൊണ്ടുപോയില്ല. ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കി
Show Full Article
TAGS:LOCAL NEWS 
Next Story