Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദേശത്ത്​ ജോലി...

വിദേശത്ത്​ ജോലി വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്​: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
കുന്നംകുളം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത ഡോക്ടറിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്കൻ പിടിയിൽ. മലപ്പുറം ആനമങ്ങാട് മനാലയ അമൃതഭവനിൽ ശിവദാസാണ് (50) പിടിയിലായത്. കുന്നംകുളം എസ്.െഎ യു.കെ. ഷാജഹാനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഒളരി പുല്ലഴി കുട്ടുങ്ങൽ വീട്ടിൽ ഡോ. തുളസി ദേവിയുടെ പരാതിയിലാണ് അറസ്റ്റ്. യു.എ.ഇ അജ്മാനിൽ ഗൈനക്കോളജിസ്റ്റി​െൻറ ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്ന് 2,75,000 രൂപ വാങ്ങി കബളിപ്പിക്കുകയായിരുന്നു. 2016 ഒക്ടോബർ 20നും നവംബർ 12നുമാണ് പണം നൽകിയത്. മാസങ്ങൾ പിന്നിട്ടിട്ടും ജോലിയും വിസയും ലഭിക്കാതായതോടെ പണം തിരികെ ആവശ്യപ്പെട്ടു. പണം ലഭിക്കാതായതോടെ കുന്നംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. സമാന രീതിയിൽ നേരത്തെയും തട്ടിപ്പ് നടത്തിയിട്ടുള്ളതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story