Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുര്യാക്കോസ്​ ജയന്തി...

കുര്യാക്കോസ്​ ജയന്തി ആഘോഷം

text_fields
bookmark_border
പാവറട്ടി: കേന്ദ്ര സർക്കാർ സ്ഥാപനമായ രാഷ്ട്രീയ സംസ്കൃത സൻസ്ഥാൻ ഗുരുവായൂർ സ​െൻററി​െൻറ സ്ഥാപകനും സംസ്കൃത പണ്ഡിതനുമായ പി.ടി. കുര്യാക്കോസ് മാസ്റ്ററുടെ 128ാം ജയന്തി ആഘോഷിച്ചു. പാവറട്ടി സ​െൻറ് ജോസഫ്സ് തീർഥകേന്ദ്രത്തിലെ കുര്യാക്കോസ് കബറിടത്തിൽ തിരുക്കർമങ്ങളും പുഷ്പാർച്ചനയും നടന്നു. പ്രിൻസിപ്പൽ ഡോ. കെ. ഗിരിധർ റാവുവി​െൻറ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സ്മൃതിഭവൻ അധ്യക്ഷ ഡോ. ലളിത ചന്ദ്രൻ, പ്രഫ. കെ.എൽ. സെബാസ്റ്റ്യൻ, ഡോ. ഇ.പി. ശ്രീദേവി, ടോംയാസ് ഷെഡ്യൂളിങ് മാനേജർ ഡി.ഡി. ടോണി, കുര്യാക്കോസ് മാസ്റ്ററുടെ പൗത്രൻ പി.ജെ. കുര്യൻ, അധ്യാപിക കെ. നിർമല എന്നിവർ സംസാരിച്ചു. ആര്‍ദ്രം മിഷന്‍ കുടുംബാരോഗ്യ കേന്ദ്രം മണലൂർ: ആര്‍ദ്രം മിഷ​െൻറ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നത്തി‍​െൻറ ജില്ലാതല ഉദ്ഘാടനം മണലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിച്ചു. മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. നവീകരിച്ച ലാബ് സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സുഹിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ടി.വി. സതീശന്‍, മണലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സീത ഗണേഷ്, ജില്ല പഞ്ചായത്ത് അംഗം സിജി മോഹന്‍ദാസ്‌, അന്തിക്കാട്‌ ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.ബി. ഹരിദാസ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ.സദാനന്ദന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ വിജി ശശി, സിന്ധു ശിവദാസ്, വാര്‍ഡ്‌ മെമ്പര്‍ പി.ആര്‍.രാജീവ്, എഫ്.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.എസ്. റാണ എന്നിവർ സംസാരിച്ചു. എം.പി ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ആശുപത്രി വികസന പ്രവർത്തനങ്ങൾക്ക് അനുവദിക്കുമെന്ന് സി.എൻ.ജയദേവൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story