Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്തജന കൂട്ടായ്മ

ഭക്തജന കൂട്ടായ്മ

text_fields
bookmark_border
ഗുരുവായൂർ: കോടതി വിധി അനുസരിച്ച് പാർഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനെത്തിയ മലബാർ ദേവസ്വം അധികൃതരെ തടഞ്ഞത് സ്ഥാപിത താൽപര്യക്കാരെന്ന് . ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന് കീഴിലായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഭക്തരുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷൻ മലബാർ ദേവസ്വം ബോർഡ് മുൻ അംഗം എ. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വേങ്ങേരി രാമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. മമ്മിയൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ ജി.കെ. പ്രകാശൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ എം. രതി, തുളസീദാസ് എന്നിവർ സംസാരിച്ചു. ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം: രണ്ടുപേർ അറസ്റ്റിൽ ഗുരുവായൂർ: പാർഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനെത്തിയ മലബാർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് ബ്ലാങ്ങാട് ആലിപുരക്കൽ വീട്ടിൽ സതീഷ് (42), ഗുരുവായൂരിൽ താമസിക്കുന്ന മഞ്ചേരി പത്തിരിയാൽ ചന്ദ്രാലയത്തിൽ കൃഷ്ണദാസ് (36) എന്നിവരെയാണ് ടെമ്പിൾ സി.ഐ യു.എച്ച്. സുനിൽദാസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story