Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൈപറമ്പിൽ കടകൾ...

കൈപറമ്പിൽ കടകൾ കുത്തിത്തുറന്ന്​ മോഷണം

text_fields
bookmark_border
കേച്ചേരി: കുന്നംകുളം -തൃശൂർ റോഡിൽ കൈപറമ്പ് സ​െൻററിലെ നാല് കടകൾ കുത്തിത്തുറന്ന് മോഷണം. കോട്ടക്കൽ ആര്യവൈദ്യശാല ഏജൻസി, മരിയ കലക്ഷൻസ്, പാലാഴി മിൽമ ഏജൻസീസ്, റോയൽ ഗിഫ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മിൽമ കടയിൽനിന്ന് 2500, മരിയ കലക്ഷനിൽ നിന്ന് 1000, റോയൽ ഗിഫ്റ്റ് ഹൗസിലെ 3000 രൂപയുമാണ് നഷ്ടപ്പെട്ടത്. എവിടെ നിന്നും സാധനങ്ങൾ ഒന്നും നഷ്ടെപ്പട്ടിട്ടില്ല. ശനിയാഴ്ച രാവിലെ കടകൾ തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. വെള്ളിയാഴ്ച അർധരാത്രിക്ക് ശേഷമാണ് കവർച്ച നടന്നതെന്ന് കരുതുന്നു. സമീപത്തെ കോഒാപറേറ്റിവ് ബാങ്കിന് മുന്നിൽ ഹൈവേ പൊലീസ് വാഹനം അർധരാത്രിയോടെ നിരവധിസമയം നിർത്തിയിടാറുണ്ട്. ഹൈവേ പൊലീസ് സംഘം പോയ ശേഷമാണ് കവർച്ചയെന്നാണ് സൂചന. മിൽമ കട, റോയൽ ഗിഫ്റ്റ് ഹൗസ് എന്നിവയുടെ പിറകിലെ ഷട്ടറി​െൻറ പൂട്ടും മറ്റു രണ്ട് സ്ഥാപനങ്ങളുടെ മുൻവശത്തെ പൂട്ടുമാണ് തകർത്തത്. വിവരമറിഞ്ഞ് പേരാമംഗലം പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് കച്ചവടക്കാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story