Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗെയില്‍ പൈപ്പ് ലൈൻ:...

ഗെയില്‍ പൈപ്പ് ലൈൻ: ഹൈകോടതി കമീഷന്‍ തെളിവെടുത്തു

text_fields
bookmark_border
പെരുമ്പിലാവ്: കൊച്ചി-ബംഗളൂരു വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയിലൂടെ സ്ഥാപിക്കുന്നതിനെതിരെ പെരുമ്പിലാവ് ഗെയില്‍ വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ഹൈകോടതിയില്‍ നല്‍കിയ പരാതിയില്‍ കമീഷന്‍ തെളിവെടുപ്പിനെത്തി. പുത്തംകുളം പാടശേഖരങ്ങളിലും കണക്ക കോളനിയിലുമുള്ള അമ്പതോളം പേരാണ് പരാതി നല്‍കിയത്. ഗെയിലി​െൻറ ജനദ്രോഹ നിലപാടുകെളയും സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചുള്ള നിർമാണ പ്രവൃത്തികളെയും കുറിച്ച് പരാതിക്കാർ വിശദീകരിച്ചു. രണ്ടര വര്‍ഷമായി പുത്തംകുളം പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ കഴിഞ്ഞിട്ടില്ല. 10 മീറ്റര്‍ സ്ഥലം ഏറ്റെടുക്കുകയുള്ളൂ എന്ന് കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് 35 മീറ്ററോളം സ്ഥലം ൈകയേറി. പാടശേഖരം കിളച്ചുമറിച്ച് കൃഷിയോഗ്യമല്ലാതാക്കി. രണ്ടര വര്‍ഷത്തോളം മഴയും വെയിലും കൊണ്ട് തുരുമ്പെടുത്ത് ദ്രവിച്ച പൈപ്പുകള്‍ വെല്‍ഡ് ചെയ്ത് മൂടി. ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് തുരന്ന് പൈപ്പിടുന്നതില്‍ ആശങ്കയുണ്ട്. ജനവാസ മേഖലയില്‍ നിന്ന് അഞ്ച് മീറ്റര്‍ ദൂരപരിധി പോലുമില്ലാതെയാണ് പല സ്ഥലങ്ങളിലും പൈപ്പിട്ടിട്ടുള്ളതെന്നും ആക്ഷന്‍ കൗണ്‍സില്‍ പരാതിപ്പെട്ടു. ഷമീന സലാഹുദ്ദീ​െൻറ നേതൃത്വത്തിലാണ് പരാതികള്‍ പരിശോധിക്കാന്‍ എത്തിയത്. ചെയര്‍മാന്‍ വി.കെ. ഹരിദാസ്, കണ്‍വീനര്‍ എം.എ. കമറുദ്ദീന്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ഇ. സുധീര്‍, ഗെയില്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്തുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story