Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനിത തൊഴിൽ പരിശീലന...

വനിത തൊഴിൽ പരിശീലന പദ്ധതിക്ക് തുടക്കം

text_fields
bookmark_border
പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറി വനിതവേദിയും നെഹ്റു യുവകേന്ദ്രയും സംയുക്തമായി വനിത തൊഴിൽ പരിശീലന പദ്ധതി തുടങ്ങി. സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബിന്ദു അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. മൂന്നുമാസം നീളുന്ന തയ്യൽ, ഗൃഹോപകരണ റിപ്പയറിങ് പരിശീലനമാണ് തുടങ്ങിയത്. ദേവസൂര്യ വനിതവേദി കൺവീനർ വി.പി. പ്രിൻസിയാണ് തയ്യൽ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. നാലാം തവണയാണ് വനിത തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നത്. ഇതിനകം 65ഒാളം വനിതകൾക്ക് പരിശീലനം നൽകി. ഇത്തവണ 30 പേർക്കാണ് പരിശീലനം നൽകുന്നത്. ദേശീയ അധ്യാപക അവാർഡ് ജേതാവ് ഒ.ജെ. ഷാജനെ ആദരിച്ചു. ചാവക്കാട് താലൂക്ക് കലോത്സവ വിജയികളെ അനുമോദിച്ചു. എളവള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.സി. മോഹനൻ, എഴുത്തുകാരൻ സൈനുദ്ദീൻ ഖുറൈശി, നെഹ്റു യുവകേന്ദ്ര പ്രതിനിധി അൻസാർ എളവള്ളി, എഴുത്തുകാരി ബജിത ദേവൂട്ടി, റെജി വിളക്കാട്ടുപാടം, മനോഹർ പാവറട്ടി, ലിജോ പനക്കൽ, സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, കെ.സി. അഭിലാഷ്, ജേക്കബ് പനക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story