Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീണ്ടും ഇരുട്ടടി;...

വീണ്ടും ഇരുട്ടടി; പാചകവില കുത്തനെ കൂട്ടി

text_fields
bookmark_border
ഗാർഹിക സിലിണ്ടറിന് 49 രൂപ കൂടും ന്യൂഡൽഹി: പാചകവാതക വില കുത്തനെ ഉയർത്തി. ഗാർഹിക സിലിണ്ടറിന് 49 രൂപയാണ് കമ്പനികൾ വർധിപ്പിച്ചത്. ഇന്നലെ അർധരാത്രിയോടെ പുതിയ വില നിലവിൽവന്നു. 14.5 കിലോ സിലിണ്ടറിന് പുതിയ വില 646.50 രൂപയാണ്. 597.50 രൂപയായിരുന്നതാണ് കുതിച്ചുയർന്നത്. ഗാർഹികേതര സിലിണ്ടറി‍​െൻറ വിലയിലും വൻ വർധന വരുത്തിയിട്ടുണ്ട്. 19 കിലോ ഗാർഹികേതര സിലിണ്ടറിന് 76 രൂപയാണ് കൂടിയത്. 1160.50 രൂപയാണ് പുതിയ വില. അടുത്ത വർഷം മാർച്ചോടെ പാചകവാതക സബ്സിഡി സമ്പൂർണമായി നിർത്തലാക്കുന്നതിനു മുന്നോടിയായി മാസം തോറും നാലുരൂപ വീതം വർധിപ്പിക്കാൻ കമ്പനികൾക്ക് നിർദേശം നൽകിയതായി നേരത്തേ വകുപ്പു മന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്സഭയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ മാസാദ്യം സിലിണ്ടറിന് ഏഴുരൂപ വർധിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story