Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേൾവിയില്ലാത്തവർക്കും...

കേൾവിയില്ലാത്തവർക്കും ശബ്​ദം കേൾക്കാം; വ്യത്യസ്തമീ ഹിയറിങ് എയ്ഡ്

text_fields
bookmark_border
കോഴിക്കോട്: വിശ്വപ്രസിദ്ധ സംഗീതജ്ഞൻ ബിഥോവ​െൻറ മാതൃകയിലൂടെ കേള്‍വിശക്തിയില്ലാത്തവരെ ശബ്ദങ്ങൾ കേൾപ്പിക്കുന്ന ഉപകരണങ്ങളുമായി ഗുരുവായൂര്‍ തൈക്കാട് പി.ആർ.എ.എം.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥികളായ നിവേദ് വില്‍സണും ഇ.ബി. ആദിത്യനും. തൊപ്പിയിൽ ശ്രവണസഹായി ഘടിപ്പിച്ച ലുഡ്വിഗ്സ് എയ്ഡ് എന്ന യന്ത്രമാണ് ഇവർ വികസിപ്പിച്ചെടുത്തത്. സാധാരണഗതിയില്‍ ഹിയറിങ് എയ്ഡാണ് ചെവികേൾക്കാത്തവർ ഉപയോഗിച്ചുവരുന്നതെങ്കിലും ഈ സംവിധാനം ഏറെ ചെലവേറിയതാണ്. ചെവിയുടെ അകത്തുെവക്കുന്ന ശ്രവണസഹായികള്‍ പലർക്കും അനുയോജ്യമാവണമെന്നില്ല. എന്നാല്‍, ലുഡ്വിഗ്സ് എയ്ഡ് ഘടിപ്പിക്കാന്‍ എളുപ്പമാണെന്ന് വിദ്യാർഥികള്‍ പറയുന്നു. ചെലവും താരതമ്യേന കുറവാണ്. തൊപ്പിയുടെ ഉള്ളിലായി ഘടിപ്പിക്കുന്നതിനാല്‍ സംരക്ഷിച്ചുനിര്‍ത്താനാകുമെന്നതും മറ്റുള്ളവര്‍ കാണുകയില്ലെന്നതും നേട്ടമാണ്. 350 രൂപക്ക് ഇത്തരത്തിലൊരു തൊപ്പി തയാറാക്കാനാകുമെന്ന് ഇരുവരും അവകാശപ്പെട്ടു. മിനിമോട്ടോറാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. ആംപ്ലിഫയര്‍, മൈക്രോഫോണ്‍ എന്നിവയുമായി ഘടിപ്പിച്ചാണ് പ്രവര്‍ത്തനം. പൂർണമായും കേൾവിശക്തിയില്ലാത്തവരിൽ പരീക്ഷിച്ച് വിജയിച്ചാണ് ഇവർ മത്സരത്തിനെത്തിയത്. കഴിഞ്ഞവർഷം സംസ്ഥാനത്ത് അവതരിപ്പിച്ച് മൂന്നാംസ്ഥാനം നേടിയ വായിൽ കടിച്ചുപിടിക്കുമ്പോൾ ഡി.സി വൈദ്യുതിയിലൂടെ ചെവികേൾക്കുന്ന മോട്ടോർ ഹിയറിങ് എയ്ഡും ഇതിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story