Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒല്ലൂർ തിരുനാൾ:...

ഒല്ലൂർ തിരുനാൾ: വളയെടുപ്പ്​ തടഞ്ഞതിൽ പങ്കില്ല ^പള്ളി അധികൃതർ

text_fields
bookmark_border
ഒല്ലൂർ തിരുനാൾ: വളയെടുപ്പ് തടഞ്ഞതിൽ പങ്കില്ല -പള്ളി അധികൃതർ ഒല്ലൂർ: ഒക്ടോബർ 23, 24 തീയതികളിൽ ആഘോഷിച്ച ഒല്ലൂർ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളി​െൻറ ഭാഗമായി നടന്ന വളയെടുപ്പ് ആഘോഷം തടഞ്ഞതിൽ ഒല്ലൂർ പള്ളി വികാരിക്കോ പനംകുറ്റിച്ചിറ പള്ളി വികാരിക്കോ പങ്കില്ലെന്ന് പള്ളി അധികൃതർ അറിയിച്ചു. പനംകുറ്റിച്ചിറ സമുദായ തിരുഹൃദയ കപ്പേള ചാരിറ്റബിൾ സൊസൈറ്റി മുൻകൂർ അനുമതിയില്ലാതെ വളയെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസാണ് തടഞ്ഞത്. ഇതു സംബന്ധിച്ച് സൊസൈറ്റി നൽകിയ ഇടക്കാല അപേക്ഷ പ്രിൻസിപ്പൽ മുൻസിഫ് തള്ളിയിരുന്നു. ഇേതത്തുടർന്ന് പൊതുജനങ്ങളുടെ സമാധാന ജീവിതത്തിനും സൗഹാർദത്തിനും ഭംഗം വരാതിരിക്കാനാണ് ഒല്ലൂർ പൊലീസ് ഇടപെട്ടത്. വള, അത്ഭുതമീൻ വഴിപാടുകളിൽനിന്ന് ആരെയും തടഞ്ഞിട്ടില്ല. തിരുനാൾ ചടങ്ങുകളുടെ ചിത്രമെടുക്കാൻ എത്തിയ പത്ര ഫോേട്ടാഗ്രാഫർമാരെ തടഞ്ഞിട്ടില്ല. തൽക്കാലം ഉണ്ടായ അസൗകര്യം അറിയിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് സൗകര്യം ഒരുക്കിയിരുന്നുവെന്നും പള്ളി അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story