Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസീനിയർ ബേസ്​ബാൾ ജില്ല...

സീനിയർ ബേസ്​ബാൾ ജില്ല ചാമ്പ്യൻഷിപ്​​ നാളെ

text_fields
bookmark_border
തൃശൂർ: ജില്ല സീനിയർ ബേസ്ബാൾ പുരുഷ, വനിത ചാമ്പ്യൻഷിപ് ഞായറാഴ്ച ൈകപ്പറമ്പ് പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. ആൺകുട്ടികളുടെ വിഭാഗത്തിൽ 16 ടീമും പെൺകുട്ടികളുടെ നാല് ടീമും മത്സരത്തിൽ പെങ്കടുക്കുമെന്ന് ജില്ല ബേസ്ബാൾ അസോസിയേഷൻ പ്രസിഡൻറ് ബിന്നി ഇമ്മട്ടിയും ജില്ല സ്പോർട്സ് കൗൺസിൽ അംഗം കെ.എം. ലെനിനും അറിയിച്ചു. അടുത്തമാസം ആറ് മുതൽ എട്ട് വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ല ടീമിനെ ഇൗ മത്സരത്തിൽ തിരഞ്ഞെടുക്കും. കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരാണ് തൃശൂർ ജില്ല. ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്ന ടീമുകളിൽ അധികവും കോളജ് വിദ്യാർഥികൾ ഉൾപ്പെട്ടതാണ്. ബേസ്ബാളിന് അതിവേഗം പ്രചാരം ലഭിക്കുന്നുണ്ടെന്ന് ബിന്നി ഇമ്മട്ടി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം അഖിൽ അനിരുദ്ധൻ, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.ആർ. അജിത് ബാബു, ജോയ് പ്ലാശ്ശേരി എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story