Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകർമശ്രേഷ്​ഠ...

കർമശ്രേഷ്​ഠ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു

text_fields
bookmark_border
തൃശൂർ: കർമ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ കർമശ്രേഷ്ഠ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മണ്ണംേപട്ട സ്വദേശിയും മുൻ വ്യോമസൈനികനുമായ ഡോ. കെ. ബാലകൃഷ്ണ മേനോൻ, സംസ്ഥാന സർക്കാറി​െൻറ ഇൗ വർഷത്തെ ക്ഷീര കർഷക പുരസ്കാരം നേടിയ എം.വി. മോഹൻദാസ്, സംസ്ഥാന ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.ആർ. ശശിധരൻ, ദൈവദശകം നൂറു ഭാഷകളിലേക്ക് മൊഴി മാറ്റുന്ന ഗിരീഷ് ഉണ്ണികൃഷ്ണൻ, പരിസ്ഥിതി-വനിത അവകാശ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കൊല്ലം എസ്.എൻ വനിത കോളജ് പ്രിൻസിപ്പൽ ഡോ. ഷേർലി പി. ആനന്ദ് എന്നിവർക്ക് പുരസ്കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ പി.വി. ഗോപിയും ജനറൽ സെക്രട്ടറി പി.വി. നന്ദകുമാറും വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർഥികൾക്ക് പലിശ രഹിത വായ്പ പദ്ധതി തുടങ്ങാൻ ട്രസ്റ്റ് തീരുമാനിച്ചു. ഇതി​െൻറ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും ഞായറാഴ്ച തൃശൂർ എലൈറ്റ് ഹോട്ടലിൽ നടക്കും. ഉച്ചക്ക് 2.30ന് നടക്കുന്ന പരിപാടിയിൽ സി.എൻ. ജയദേവൻ എം.പി പുരസ്കാരം സമ്മാനിക്കും. ടി.വി. ചന്ദ്രൻ, എ.ആർ. രഘു എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story