Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദഫിെൻറ താളത്തിൽ...

ദഫിെൻറ താളത്തിൽ അലിഞ്ഞ്...

text_fields
bookmark_border
തൃശൂര്‍: വിരല്‍ ചുംബനമേറ്റുള്ള ദഫി​െൻറ താളത്തില്‍ അറബിശീലുകളില്‍ ചാഞ്ഞും ചരിഞ്ഞും കുട്ടികള്‍ ചടുല നൃത്തമാടിയപ്പോള്‍ സദസ്സ് ഏറ്റുവാങ്ങി. കോര്‍ത്തിണക്കിയ അറബി ബൈത്തുകള്‍ക്കൊപ്പം മെയ്വഴക്കത്തി​െൻറ താള നിബിഡമായ ചുവടുകളും അമരാവതി വേദിയില്‍ അലകള്‍ തീര്‍ത്തു. നസ്വറുല്ലാ, ശൈഖുല്ല അടക്കം പാട്ടുകളില്‍ അല്ലാഹുവി​െൻറ ഔലിയാക്കളെക്കുറിച്ചുള്ള കീര്‍ത്തനങ്ങളാണ് ബൈത്തുകളായത്. കാറ്റഗറി നാലില്‍ ദഫ് മുട്ടിൽ തൃശൂര്‍ സഹോദയയുടെ ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂള്‍ വിജയികളായി. ആതിഥേയരായ ഐ.ഇ.എസ് ചിറ്റിലപ്പിള്ളിയാണ് രണ്ടാം സ്ഥാനത്ത്. കോഴിക്കോട് സില്‍വര്‍ഹില്‍സ് സി.എം.ഐ പബ്ലിക് സ്‌കൂള്‍ മൂന്നാമതുമെത്തി. കാറ്റഗറി മൂന്നില്‍ മൗണ്ട് ഫ്ലോര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഉളിയില്‍ വിജയികളായി. എടശേരി സി.എം.എസ് സെന്‍ട്രല്‍ സ്‌കൂള്‍ എടശേരിയും കല്ലടിക്കോട് ദാറുല്‍ അമാന്‍ സ്‌കൂള്‍ എന്നിവർ രണ്ടാം സ്ഥാനക്കാരായി. കോഴിക്കോട് ജെഡിടി ഇസ്ലാം സ്‌കൂള്‍ മൂന്നാം സ്ഥാനം നേടി.
Show Full Article
TAGS:LOCAL NEWS 
Next Story