Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുളവാഴ വില്ലനാവുന്നു;...

കുളവാഴ വില്ലനാവുന്നു; ജീവിതം വഴിമുട്ടി മത്സ്യത്തൊഴിലാളികൾ

text_fields
bookmark_border
തൃശൂർ: ഇരിങ്ങാലക്കുട, പടിയൂർ മേഖലകളിൽനിന്നുള്ള കുളവാഴയും കുളപ്പായലും കായലിലേക്ക് ഒഴുക്കി വിടുന്നതുമൂലം കൊടുങ്ങല്ലൂർ, പുല്ലൂറ്റ്, ആല, ആനാപ്പുഴ മേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയെന്ന് മത്സ്യത്തൊഴിലാളി തൊഴിൽ സംരക്ഷണ സംയുക്ത സമിതി പ്രവർത്തകർ അറിയിച്ചു. അടിയന്തര പ്രശ്നപരിഹാരത്തിന് അധികൃതർ ഇടപെടണമെന്നാവശ്യപ്പെട്ട് 28ന് കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. പാടങ്ങളിലും ബണ്ടുകളിലും കെട്ടിക്കിടക്കുന്ന പായലും കുളവാഴയും കൃഷിയിറക്കാനായി കായലിലേക്ക് തള്ളുകയാണ്. ഉത്ഭവ കേന്ദ്രങ്ങളിൽതന്നെ ഇവ ഇല്ലാതാക്കാൻ നടപടി ഉണ്ടാവണം. കുളവാഴ വാരിയെടുത്ത് കരയിലിട്ട് സംസ്കരിക്കുകയാണ് വേണ്ടത്. കുറെക്കൂടി ഫലപ്രദമായി; കോട്ടയത്തും പാലായിലും നടക്കുന്നതുപോലെ ഇതിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതു പോലുള്ള സംരംഭങ്ങൾക്കും ശ്രമമുണ്ടാവണം. കൊടുങ്ങല്ലൂർ, ആനാപ്പുഴ മേഖലയിൽ എല്ലാ വർഷവും ഇൗ പ്രശ്നം നേരിടുകയാണ്. വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാനാവുന്നില്ലെന്ന് മാത്രമല്ല, ഉൗന്നിവലയും ഉൗന്നിക്കുറ്റിയും തകർന്ന് ഇതിനകം 15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. ഒഴുക്കുവല, ചീനവല എന്നിവയും നശിച്ചിട്ടുണ്ട്. പായലും കുളവാഴയും വെള്ളത്തിൽ താഴ്ന്ന് ചീഞ്ഞളിയുന്നതോടെ ആ ഭാഗത്തെ മത്സ്യസമ്പത്ത് ഇല്ലാതാവും. ജല മലിനീകരണവും ഗുരുതരമാണ്. സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെടണമെന്നും നഷ്ടം നേരിട്ടവർക്ക് സഹായം നൽകണമെന്നും സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ധർണ രാവിലെ 10ന് സി.െഎ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്യും. കെ.ജി. ശിവാനന്ദൻ, എ.എം. അലാവുദ്ദീൻ, ഷാജുമോൻ വേട്ടക്കാട് എന്നിവർ പെങ്കടുക്കും. കെ.എസ്. കൈസാബ്, കെ.സി. സതീശൻ, കെ.വി. ബാലചന്ദ്രൻ, പി.കെ. സജീവൻ, പി.പി. അനിൽകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story