Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസും പ്രോസിക്യൂഷനും ...

പൊലീസും പ്രോസിക്യൂഷനും തമ്മിൽ ഏകോപനം വേണം

text_fields
bookmark_border
തൃശൂർ: പൊലീസി​െൻറ കുറ്റാന്വേഷണ മികവാണ് കേസുകളുടെ വിജയ ഘടകം. അതുകൊണ്ടുതന്നെ പൊലീസും പ്രോസിക്യൂഷനും തമ്മിൽ ഏകോപനം വേണമെന്നും തൃശൂരിൽ ചേർന്ന പ്രോസിക്യൂട്ടേഴ്സ് മീറ്റ് നിർദേശം. സംസ്ഥാനത്ത് ഇതാദ്യമായാണ് പൊലീസ്, പ്രോസിക്യൂട്ടേഴ്സ് മീറ്റ് നടക്കുന്നത്. തൃശൂർ പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ഇ.വി. അബ്ദുൽ റഷീദാണ് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂട്ടർമാരുടെയും യോഗം വിളിച്ചത്. പൊലീസ് കൂടുതൽ ജാഗ്രത കാണിക്കണമെന്നും കുറ്റാന്വേഷണത്തിൽ സമഗ്രത വേണമെന്നും നിർദേശമുയർന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും മോേട്ടാർ വാഹന അപകട േകസുകളുടെ അന്വേഷണത്തിലും എ.പി.പിമാരുമായി പൊലീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തണം. നിലവിലുള്ള പോരായ്മകൾ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. കേസുകൾ സംബന്ധിച്ച് പ്രതിമാസ അവലോകനത്തിന് പ്രോസിക്യൂഷനും പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗം ചേരും. റൂറൽ എസ്.പി യതീഷ് ചന്ദ്ര, പൊലീസ് ഉദ്യോഗസ്ഥർ, അസി.പബ്ലിക് പ്രോസിക്യൂട്ടർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. റൂറൽ പരിധിയിലെ ഉദ്യോഗസ്ഥരുടെ യോഗമാണ് ചേർന്നത്. അടുത്ത ദിവസം സിറ്റി പരിധിയിലെ യോഗം ചേരും.
Show Full Article
TAGS:LOCAL NEWS 
Next Story