Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശിവാനിക്ക് സംസ്​കാരിക...

ശിവാനിക്ക് സംസ്​കാരിക നഗരി ഭാഗ്യനഗരി

text_fields
bookmark_border
തൃശൂർ: ശിവാനിക്ക് സംസ്കാരിക നഗരി എന്നും ഭാഗ്യനഗരിയാണ്. സംസ്ഥാന സി.ബി.എസ്.ഇ കലോത്സവം ഒന്നാം പതിപ്പ് തൃശൂരിൽ അരങ്ങേറിയപ്പോൾ ലളിതഗാനത്തിൽ നേടിയ കിരീടം മൂന്നാം പതിപ്പിൽ തൃശൂരിലെത്തിയപ്പോഴും മാറ്റമില്ല. കൊല്ലം കല്ലുവാതിക്കൽ എം.ജി.എം കരുണ സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ശിവാനി കഴിഞ്ഞവർഷം കൊല്ലം സഹോദയയിൽ ജേതാവായിരുന്നെങ്കിലും സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനായില്ല. മൂന്നു വർഷമായി ജില്ല കലാതിലകവുമാണ് ഈ മിടുക്കി. തമിഴ് പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട് എന്നിവയിൽക്കൂടി വിജയം നേടിയാണ് കലാതിലകപ്പട്ടം അണിഞ്ഞത്. എന്നാൽ കാറ്റഗറി രണ്ടിൽ ഈ ഇനങ്ങൾക്ക് മത്സരമില്ലാത്തതിനാൽ പങ്കെടുക്കാനായില്ല. ഏതോ രാക്കിളി പാടി.. എന്നു തുടങ്ങുന്ന ലളിതഗാനമാണ് വിജയം നേടിക്കൊടുത്തത്. സ്കൂളിലെ സംഗീതാധ്യാപിക നിർമലയാണ് ഗാനം ചിട്ടപ്പെടുത്തിയത്. പിതാവ് ജയസിംഹനും മാതാവ് രഞ്ജുവും സഹോദരൻ ജഗന്നാഥനും പരിശീലന സഹായികളായി.
Show Full Article
TAGS:LOCAL NEWS 
Next Story