Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലക്ഷ്യം സഫലമാക്കി...

ലക്ഷ്യം സഫലമാക്കി ബാബുവും കുടുംബവും

text_fields
bookmark_border
തൃശൂർ: ഷാർജയിൽ ഒപ്പമുണ്ടായിരുന്ന കുടുംബത്തെ സംസ്കാരിക നഗരിയിലേക്ക് കൊണ്ടുവരുമ്പോൾ ബാബുവിനൊരു ലക്ഷ്യം ഉണ്ടായിരുന്നു. പഠനത്തോടൊപ്പം കുട്ടികളെ കലാപരമായി മുന്നിലെത്തിക്കുക എന്ന സ്വപ്നം. മകൾ സുകൃതി ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതോടെ ആ ആഗ്രഹ സഫലീകരണത്തിന് സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം വേദിയായി. സുകൃതി ഒരു വർഷം മുമ്പാണ് ദേവമാത സി.എം.ഐ പബ്ലിക് സ്കൂളിലെത്തിയത്. ഭരതനാട്യത്തിന് പുറമേ മോഹിനിയാട്ടത്തിലും സുകൃതിക്ക് മത്സരമുണ്ട്. 2016ൽ ഷാർജയിൽ നടന്ന ഗീപാസ് യൂത്ത് ഫെസ്റ്റിവൽ, കലാ അബൂദബി മത്സരങ്ങളിൽ കലാതിലകമായതുൾപ്പെടെ നിരവധി നേട്ടങ്ങൾ കൊയ്ത സുകൃതി ഭരണാധികാരി ഷേഖ്ഹമദാ​െൻറ പേരിലുള്ള കലാപുരസ്കാരമാണ് അന്ന് വാങ്ങിയത്. സഹോദരി ഭൂമിക ബാബുവും ഇന്ന് നടക്കുന്ന കാറ്റഗറി നാല് ഭരതനാട്യത്തിൽ മാറ്റുരക്കുന്നുണ്ട്. ഭരതനാട്യത്തിൽ ഷഫീഖുദ്ദീനും മോഹിനിയാട്ടത്തിൽ കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണനുമാണ് ഗുരുക്കൻമാർ. ആലപ്പുഴ മാവേലിക്കര സ്വദേശിയായ ബാബുവും കുടുംബവും 12 വർഷമായി ഷാർജയിലായിരുന്നു. കുടുംബത്തെ നാട്ടിലേക്കു മാറ്റിയെങ്കിലും ഇപ്പോഴും ഷാർജയിൽ തുടരുന്ന ബാബു മക്കളുടെ മത്സരം കാണാൻ രണ്ടു ദിവസത്തെ അവധിയെടുത്താണ് നാട്ടിലെത്തിയിരിക്കുന്നത്. മോഹിനിയാട്ടത്തിലും ഒന്നാംസ്ഥാനം നേടാനാവുമെന്നാണ് സുകൃതിയുടെ പ്രതീക്ഷ. അമ്മ സുഷമ ബാബു. ഉപന്യാസത്തിൽ ആകാശ് തൃശൂർ: ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നുവെന്നാണ് ആകാശ് തോമസ് എഴുതിയത്. ഡൽഹിയിലെ പുകമഞ്ഞ് നമ്മെ പഠിപ്പിക്കുന്നതെന്ത് എന്ന തലക്കെട്ട് മലയാളം ഉപന്യാസത്തിൽ വയനാട് കൽപറ്റ ഡി പോൾ പബ്ലിക് സ്കൂളിലെ ആകാശ് പുകമഞ്ഞി​െൻറ പ്രത്യാഘാതങ്ങളെക്കുറിച്ച് വാചാലനായി. വികസിക്കാത്ത റോഡും വർധിക്കുന്ന വാഹനങ്ങളും ഡൽഹിയിൽ നിന്നും കേരളം വിദൂരമല്ലെന്ന് നിരത്തിയ വാദമാണ് ആകാശിന് കാറ്റഗറി നാല് ഉപന്യാസ രചന മത്സരത്തിലെ ജേതാവാക്കിയത്. കൊട്ടിക്കയറി ഒപ്പന മത്സരം തൃശൂർ: മൈലാഞ്ചി മൊഞ്ചി​െൻറ ചേലിൽ മൊഞ്ചത്തിമാർ ഒപ്പന പാടിയപ്പോൾ സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തി​െൻറ രണ്ടാംദിനം ജനപ്രിയം. മാപ്പിള ശീലുകൾക്കൊത്ത് തനിമയൂറും കൊട്ടി​െൻറ കൊടുമുടി കയറി അമരാവതി വേദി ധന്യം. ഖദീജ, ആയിശ, ഫാത്തിമ എന്നിവരുടെ നിക്കാഹ് പാട്ടുകളാണ് ഏറെയും കേട്ടത്. പത്തുപേരടങ്ങുന്ന സംഘത്തെ ഒരുക്കാൻ അരലക്ഷം രൂപയോളമാണ് ചെലവെങ്കിലും ഈയിനത്തിൽ മത്സരം കനത്തു. മണവാട്ടിക്കും ഒപ്പനക്കാർക്കുമുള്ള വസ്ത്രങ്ങൾക്കും മറ്റും പതിനയ്യായിരം രൂപ വരെ വേണ്ടി വന്നു. മത്സരങ്ങളോരോന്നും ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്ന് വിധികർത്താക്കളിലൊരാളും മാപ്പിള കലാ ഗവേഷകനുമായ ഫൈസൽ എളയാറ്റിൽ മാധ്യമത്തോട് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story