Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുറഞ്ഞ വേതനം 18,000...

കുറഞ്ഞ വേതനം 18,000 രൂപയാക്കണം ^സ്​ത്രീ തൊഴിലാളി സമ്മേളനം

text_fields
bookmark_border
കുറഞ്ഞ വേതനം 18,000 രൂപയാക്കണം -സ്ത്രീ തൊഴിലാളി സമ്മേളനം തൃശൂർ: എല്ലാ തൊഴിലാളികൾക്കും കുറഞ്ഞ വേതനം പ്രതിദിനം 600 രൂപ എന്ന കണക്കിൽ 18,000 രൂപയായി നിശ്ചയിക്കണമെന്ന് എ.െഎ.ടി.യു.സി തൃശൂരിൽ സംഘടിപ്പിച്ച സ്ത്രീ തൊഴിലാളികളുടെ സംസ്ഥാന സമ്മേളനം അവകാശ രേഖയിലൂടെ ആവശ്യപ്പെട്ടു. കരാർ, കാഷ്വൽ, ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അസംഘടിത മേഖലയിെല തൊഴിലാളികളുൾപ്പടെ എല്ലാവരേയും ഇ.എസ്.ഐ, പി.എഫ് നിയമത്തിൽ ഉൾപ്പെടുത്തുക, ബോണസ് അനുവദിക്കുക, കുറഞ്ഞ പെൻഷൻ 5,000 രൂപയായി ഉയർത്തുക, ഗ്രാറ്റുവിറ്റി വർഷത്തിൽ 30ദിവത്തെ വേതനം കണക്കാക്കി അനുവദിക്കുക, പ്രസവാവധി 26 ആഴ്ചയായി ഉയർത്തുക, ഇത് എല്ലാ വിഭാഗം തൊഴിലാളികൾക്കും അനുവദിക്കുക, തുല്യ ജോലിക്ക് തുല്യവേതനമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുക, തൊഴിലിടങ്ങളിൽ ശുചി മുറികൾ, വിശ്രമ മുറി, ഡേ കെയർ, ക്രഷ്, വർക്കിംഗ് വിെമൻസ് ഹോസ്റ്റൽ എന്നിവ ഉറപ്പു വരുത്തക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടു വെച്ചു. അസമത്വത്തിനും അനീതിക്കുമെതിെര നടത്തിയ പോരാട്ടങ്ങൾ സ്ത്രീ തൊഴിലാളികൾക്ക് മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും വലിയ ചൂഷണം നേരിടേണ്ടി വരുന്നുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. പി. വിജയമ്മ, കെ. മല്ലിക, പി.പി. ഗീത, വി. മോഹൻദാസ്, സൂര്യ ബിനോയ്, ബേബി കാസ്െട്രാ, എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ജെ. ഉദയഭാനു, കേരള മഹിളസംഘം സംസ്ഥാന പ്രസിഡണ്ട് കമല സദാനന്ദൻ എന്നിവർ സംസാരിച്ചു. ആർ. പ്രസാദ് അവകാശരേഖ അവതരിപ്പിച്ചു. എ.ഐ.ടി.യു.സി തൃശൂർ ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ സ്വാഗതവും വി.കെ. ലതിക നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story