Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓർമക്കാഴ്ചയൊരുക്കി...

ഓർമക്കാഴ്ചയൊരുക്കി 'തേക്കിന്‍കാടിന് ചുറ്റും'

text_fields
bookmark_border
തൃശൂര്‍: ചരിത്രമുറങ്ങുന്ന തേക്കിൻകാടി​െൻറ തെക്കേച്ചരുവിൽ ഓർമക്കാഴ്ചകൾ നിറഞ്ഞു പരന്നു കിടക്കുന്നു. മലയാളത്തി​െൻറ സാഗര ഗർജനം അഴീക്കോട് മാഷിനെ ആശുപത്രിക്കിടക്കയിൽ അവസാന നാളുകളിൽ കാണാനെത്തിയ പ്രണയിനി വിലാസിനി ടീച്ചർ, രാഷ്ട്രീയ ലോകത്തെ കുലപതികളായ ലീഡറും നയനാരും, അനീതിക്കെതിരെ ഭാഷ കൊണ്ടും വാക്കുകൊണ്ടും കലഹിച്ച പ്രഫ.എം.എൻ. വിജയ​െൻറ അന്ത്യനിമിഷം... വ്യത്യസ്തമായ കാഴ്ചയൊരുക്കി 'തേക്കിന്‍കാടിന് ചുറ്റും' പ്രദർശനം തുടങ്ങി. തൃശൂരിലെ ആദ്യകാല പത്ര ഫോട്ടോഗ്രാഫർമാരായ കെ.കെ.രവി, വി.കെ. ജനാർദനൻ (മൊണാലിസ) എന്നിവർ മുതൽ 'മാധ്യമം' ഫോട്ടോഗ്രാഫർമാരായ പി.ബി. ബിജു, പി. സന്ദീപ്, മുസ്തഫ അബൂബക്കർ എന്നിവരുൾപ്പെടെ 51 ഫോട്ടോഗ്രാഫര്‍മാർ വിവിധ കാലങ്ങളിൽ തൃശൂരിൽ ജോലിയിലിരിക്കെ പകർത്തിയ 150ഓളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. തൃശൂരി​െൻറ പൂരച്ചന്തം, പൂരം പ്രൗഢമാക്കുന്ന ആനകൾ, ആനകളുടെ സൗമ്യവും രൗദ്രവുമായ ഭാവങ്ങള്‍, പൂരവിളംബരം തെക്കേ ഗോപുരനട തുറക്കല്‍, പുലിയുടെ താണ്ഡവം, വാഹനാപകടം, വരൾച്ച, വിണ്ടുകീറിയ മണ്ണിലൂടെ കുടിനീർ തേടി പട്ടിയുടെ യാത്ര തുടങ്ങി കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ വിദ്യാർഥി സംഘടന നേതാവായിരുന്ന കാലത്തെ സമരം വരെയുള്ള അപൂര്‍വ ദൃശ്യങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദര്‍ശനം മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ്. സുനിൽകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫർമാരെ കാമറയിൽ പകർത്തി എ.സി. മൊയ്തീൻ ആദ്യ ക്ലിക്ക് നിർവഹിച്ചു. മേയർ അജിത ജയരാജൻ, സി.എൻ. ജയദേവൻ എം.പി, കൗൺസിലർ എം.എസ്.സമ്പൂർണ, പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രഭാത്, കണ്‍വീനര്‍ മൊണാലിസ ജനാര്‍ദനന്‍ എന്നിവർ സംസാരിച്ചു. രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം. ഞായറാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story