Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാർഗംകളിയുടെ...

മാർഗംകളിയുടെ വിധികർത്താക്കളായെത്തിയത് മൂന്ന് കന്യാസ്ത്രീകൾ

text_fields
bookmark_border
ഗുരുവായൂര്‍: . കാലവും പാരമ്പര്യവും കൈവിട്ടുകളഞ്ഞ മാർഗംകളിയെ പുനരുജ്ജീവിപ്പിക്കുന്നതിന് വഴിയൊരുക്കിയ കോട്ടയം ഹാദൂസ ക്രൈസ്തവരംഗ കലാകേന്ദ്രത്തിലെ ഗവേഷകരായ സിസ്റ്റർ ഇമ്മാനുവൽ പ്രകാശ്, സിസ്റ്റർ ആൻസി ടോം, സിസ്റ്റർ ബീന എന്നിവരായിരുന്നു വിധികർത്താക്കൾ. മികച്ച നിലവാരമുള്ള മത്സരങ്ങളാണ് അരങ്ങേറിയതെന്ന് സിസ്റ്റർമാർ പറഞ്ഞു. ടി.എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1985ൽ മാർഗംകളിയെ കലോത്സവ ഇനമാക്കിയതാണ് ഈ പുരാതന ക്രൈസ്തവ കലാരൂപത്തി​െൻറ പുനരുത്ഥാനത്തിന് വഴിവെച്ചത്. താളിയോലകളിലും പഴമക്കാരുടെ ഓർമകളിലുമായി മാത്രം ഉണ്ടായിരുന്ന മാർഗംകളി പാട്ടുകളെ വീണ്ടെടുത്ത് ചിട്ടപ്പെടുത്തിയത് ഹാദൂസ കലാകേന്ദ്രമായിരുന്നു. ഫാ. ജേക്കബ് വെള്ളിയാൻ, നാടൻകല ഗവേഷകനായ ഡോയ ചുമ്മാർ ചൂണ്ടൽ, പി.ടി. ജോസഫ് എന്നിവരാണ് 14 പാദങ്ങളിലായി മാർഗംകളി പാട്ടുകളെ ചിട്ടപ്പെടുത്തിയെടുത്തത്. കൈമുദ്രകളിൽ കാഴ്ചവിസ്മയം തീർത്ത് ചുവടുതെറ്റാതെയും പാദം മുറിയാതെയും ഞൊറിഞ്ഞ മുണ്ടും ചട്ടയും ഉടുത്ത് കുരിശുപതിച്ച നിലവിളക്കിനു ചുറ്റും നിന്ന് മത്സരാർഥികൾ ആടിത്തിമിർത്തത് മത്സരവേദിയായ 'ഗംഗയിലെ' ഹൃദ്യമായ അനുഭവമായി.
Show Full Article
TAGS:LOCAL NEWS 
Next Story