Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനപ്രിയ ഇനങ്ങളാൽ...

ജനപ്രിയ ഇനങ്ങളാൽ രണ്ടാംദിനം

text_fields
bookmark_border
തൃശൂര്‍: കലയുടെ കൗമാരം പൂത്തുലഞ്ഞ രണ്ടാം ദിനം ജനപ്രിയ ഇനങ്ങളാല്‍ ശ്രദ്ധേയം. മഞ്ഞും വെയിലും മഴയുമെല്ലാം വേദിയിൽ പെയ്തിറങ്ങി സംഘനൃത്തവേദി. മൊയ്തീനും കാഞ്ചനയുമടക്കമെത്തിയ നാടോടിനൃത്തവും മൈലാഞ്ചി മൊഞ്ചത്തിമാരുടെ ഒപ്പനയും പാരമ്പര്യ ചുവടില്‍ മാര്‍ഗം കളിയും ആസ്വാദകരെ ആകര്‍ഷിച്ചു. പ്രധാന വേദിയായ 'നിള'യില്‍ രാവിലെ തുടങ്ങിയ സംഘനൃത്തം ഏറെ വൈകിയും അവസാനിച്ചിരുന്നില്ല. 'ഗംഗ'യില്‍ ക്രിസ്ത്യന്‍ കലാരൂപമായ മാര്‍ഗംകളിയില്‍ കുട്ടികള്‍ ചുവടുവച്ചു. തട്ടമിട്ട മൊഞ്ചത്തിമാര്‍ മാപ്പിള ശീലുകള്‍ക്കനുസരിച്ച് ഒപ്പനകളിച്ച 'അമരാവതി'യില്‍ ആവേശത്താൽ ആര്‍പ്പുവിളികളുയർന്നു. 'അളകനന്ദ'യില്‍ നാടോടിനൃത്തം നിറഞ്ഞപ്പോള്‍ 'കാളിന്ദി'യില്‍ ഭരതനാട്യ മത്സരമാണ് അരങ്ങേറിയത്. ലളിതഗാനം, മിമിക്രി, ഓട്ടന്തുള്ളല്‍, ചിത്രരചന, കുച്ചിപ്പുടി, മോഹിനിയാട്ട മത്സരങ്ങളാലും വേദികള്‍ സജീവമായി. ഉപകരണ സംഗീതം, പാശ്ചാത്യ സംഗീതം മത്സരങ്ങളൊക്കെ നിറം പകര്‍ന്നതായി. മത്സരങ്ങളുടെ വൈകിയോട്ടം തുടരുകയാണ്. അതുകൊണ്ടുതന്നെ ചില വേദികളില്‍ നിന്ന് മത്സരങ്ങള്‍ മാറ്റേണ്ട ഗതികേടും സംഘാടകര്‍ക്കുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story