Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി സി.സി.എം.കെ...

ചാലക്കുടി സി.സി.എം.കെ ആശുപത്രി അടച്ചത്​ നിയമ വിരുദ്ധം ^യു.എൻ.എ

text_fields
bookmark_border
ചാലക്കുടി സി.സി.എം.കെ ആശുപത്രി അടച്ചത് നിയമ വിരുദ്ധം -യു.എൻ.എ തൃശൂര്‍: ചാലക്കുടിയിലെ സി.സി.എം.കെ ആശുപത്രി അടച്ചു പൂട്ടിയത് നിയമ വിരുദ്ധമായാണെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) ജില്ല അഭിപ്രായപ്പെട്ടു. യു.എന്‍.എയുടെ സംസ്ഥാന സമ്മേളനം കൊച്ചിയില്‍ നടക്കുന്ന ദിവസംതന്നെ ആശുപത്രി അടച്ചിടാൻ തിരഞ്ഞെടുത്തു. അസോസിയേഷ​െൻറ ശക്തമായ യൂനിറ്റ് പ്രവര്‍ത്തിക്കുന്ന ആശുപത്രിയിൽ അന്ന് രാവിലെ മൊബൈലില്‍ എസ്.എം.എസ് ആയാണ് ജീവനക്കാരെ തീരുമാനം അറിയിച്ചത്. മെസേജ് ശ്രദ്ധയില്‍പെടാതെ രാവിലെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് പലരും ജോലി നഷ്ടപ്പെട്ടത് അറിയുന്നത്. ആശുപത്രിയില്‍ സ്ഥാപിച്ചിരുന്ന പഞ്ചിങ് മെഷീനും ഓഫിസ് മുറിയിലെ ഹാജര്‍ രജിസ്റ്ററും നീക്കം ചെയ്ത നിലയിലായിരുന്നു. ആശുപത്രി അടച്ചിട്ട ദിവസം മുതല്‍ ഇതുവരെ നഴ്‌സുമാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ പതിവുള്ള ഡ്യൂട്ടി ഷിഫ്റ്റ് അനുസരിച്ച് എത്തുന്നുണ്ട്. ചെറിയ ആശുപത്രിയെന്ന നിലയില്‍ അസോസിയേഷൻ സമരം നടത്തുകയോ സേവന-വേതന പ്രശ്നം ഉന്നയിക്കുകയോ ചെയ്തിട്ടില്ല. മുന്നറിയിപ്പില്ലാതെയും തൊഴില്‍ സുരക്ഷയെ ബാധിക്കുന്ന വിധത്തിലും ഉണ്ടായ നടപടി തൊഴില്‍ നിയമലംഘനമാണ്. നഗരസഭ വിളിച്ച ചര്‍ച്ചയില്‍നിന്ന് വിട്ടുനില്‍ക്കുന്നതും നീതികേടാണ്. യു.ഡി.എഫ് ചാലക്കുടി മണ്ഡലം കമ്മിറ്റിയും എ.ഐ.ടി.യു.സിയും എ.ഐ.വൈ.എഫ്, ഡി.വൈ.എഫ്‌.ഐ, യൂത്ത് കോണ്‍ഗ്രസ് എന്നിവയും മഹിള കോണ്‍ഗ്രസും ബി.ജെ.പിയും യു.എന്‍.എ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ആശുപത്രിയിൽ എത്തുന്നുണ്ട്. ചര്‍ച്ചയിലൂടെ ആശുപത്രി തുറക്കണമെന്നാണ് ആഗ്രഹം. തൊഴിലാളി ദ്രോഹ നടപടിയുമായി മുന്നോട്ട് പോകുകയാണെങ്കിൽ പ്രക്ഷോഭത്തിലേക്ക് തിരിയുമെന്ന് ജില്ല കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story