Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല സ്‌കൂള്‍...

ജില്ല സ്‌കൂള്‍ കലോത്സവം; സ്വര്‍ണ്ണക്കപ്പിന് സ്വീകരണം

text_fields
bookmark_border
ചാലക്കുടി: തൃശൂര്‍ റവന്യൂ ജില്ല കേരള സ്‌കൂള്‍ കലോത്സവത്തി​െൻറ ആഘോഷാരവങ്ങള്‍ക്ക് തുടക്കം കുറിച്ച് സ്വര്‍ണക്കപ്പ് ചാലക്കുടിയിലെത്തി. ഇൗ മാസം 27 മുതൽ 30 വരെ ഇൗ കപ്പിനായി വേദികളില്‍ വാശിയേറിയ പോരാട്ടം നടക്കും. കലോത്സവത്തിനുള്ള ഒരുക്കങ്ങൾ ചാലക്കുടിയിൽ പുരോഗമിക്കുകയാണ്. 28ന് രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സ്വര്‍ണക്കപ്പ് രാവിലെ 11.30 ഓടെ ചാലക്കുടി അതിര്‍ത്തിയായ പോട്ടയിലെത്തിച്ചപ്പോള്‍ വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് വര്‍ണശബളമായ വരവേല്‍പ് നല്‍കി. തുടര്‍ന്ന് ബാന്‍ഡ് മേളത്തി​െൻറ അകമ്പടിയോടെ ചാലക്കുടി നഗരത്തില്‍ പ്രദര്‍ശിപ്പിച്ച് പ്രകടനം നടത്തി പ്രധാന മത്സരവേദിയായ സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളിലേക്ക് ആനയിച്ചു. ബി.ഡി.ദേവസി എം.എല്‍.എ സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി. 27ന് മുതല്‍ നാല് ദിവസങ്ങളില്‍ 12 സബ്ജില്ലകളില്‍നിന്ന് ആറായിരത്തില്‍പരം വിദ്യാര്‍ഥികളാണ് മാറ്റുരക്കുക. സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂള്‍, ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍, ബോയ്‌സ് ഹൈസ്‌കൂള്‍, പോട്ട കെ.ഇ.സി.യു.പി സ്‌കൂള്‍, വി.ആര്‍.പുരം സ്‌കൂള്‍, ചാത്തന്‍ മാസ്റ്റര്‍ കമ്യൂണിറ്റി ഹാള്‍, വ്യാപാരഭവന്‍ ജൂബിലി ഹാള്‍, എസ്.എന്‍.ട്രസ്റ്റ് ഹാള്‍, ഫാസ് ഒാഡിറ്റോറിയം, നഗരസഭഹാള്‍ തുടങ്ങി 16 വേദികളിലായാണ് മത്സരം അരങ്ങേറുക. 28 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ബി.ഡി. ദേവസി എം.എല്‍.എ അധ്യക്ഷത വഹിക്കും.സി.എന്‍. ജയദേവന്‍ എം.പി., നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. സുമതി എന്നിവര്‍ പങ്കെടുക്കും. 30ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ഇന്നസ​െൻറ് എം.പി. സമ്മാനവിതരണം നിര്‍വഹിക്കും. ആദ്യമായി ഗ്രീന്‍പ്രോട്ടോകോള്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയ കലോത്സവമാണ് ചാലക്കുടിയിലേത്.
Show Full Article
TAGS:LOCAL NEWS 
Next Story