Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമത്സരം വൈകിയോട്ടം...

മത്സരം 'വൈകിയോട്ടം' തുടരുന്നു; നാടോടിനൃത്ത മത്സരത്തിനിടെ മത്സരാർഥി കുഴഞ്ഞു വീണു

text_fields
bookmark_border
തൃശൂര്‍: സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിലെ ആദ്യദിനത്തിലെ മത്സരങ്ങള്‍ അവസാനിച്ചത് പുലര്‍ച്ചെ മൂന്നരയ്ക്കു ശേഷം. രണ്ടാം ദിവസവും വൈകിത്തന്നെയാണ് മത്സരങ്ങള്‍ പുരോഗമിക്കുന്നത്. മത്സരം നീണ്ടതോടെ മത്സരാർഥികൾ പലരും അവശരായി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരക്ക് നടന്ന നാടോടി നൃത്ത മത്സരത്തിനിടെ ഒരു മത്സരാര്‍ഥി കുഴഞ്ഞുവീണു. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെയാണ് കുട്ടി കുഴഞ്ഞുവീണത്. കൃത്യമായ ആസൂത്രണമില്ലായ്മയാണ് വൈകിയോട്ടത്തിന് കാരണം. 26 സഹോദയയില്‍ നിന്നായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികളാണ് ഓരോ ഇനത്തിലും മത്സരിക്കുന്നത്. ഇത് കൂടാതെ അപ്പീലുകളും ഏറെയുണ്ട്. ഇങ്ങനെ വരുേമ്പാൾ ഏതാണ്ട് അറുപതോളം മത്സരാര്‍ഥികളാണ് ഒരിനത്തില്‍ മത്സരിക്കുക. രണ്ടാം ദിനമായ വെള്ളിയാഴ്ചയും ഏറെ വൈകാനാണ് സാധ്യത. മണിക്കൂറുകളോളം അണിഞ്ഞൊരുങ്ങി ഇരിക്കുന്ന കുട്ടികളാണ് ഇതുമൂലം ബുദ്ധിമുട്ടുക. കൂടെവന്ന രക്ഷിതാക്കളും അധ്യാപകരും പരിശീലകരും സഹിക്കുകയല്ലാതെ രക്ഷയില്ല. നാലു ദിവസങ്ങളിലായി നടത്താറുള്ള സി.ബി.എസ്.ഇ കലോത്സവം മൂന്നു ദിവസത്തിലേക്ക് ചുരുക്കിയതാണ് പ്രധാന പ്രശ്നം. ദിവസം ചുരുക്കിയെങ്കിലും മത്സരങ്ങളുടെ എണ്ണത്തില്‍ കുറവില്ല. മാത്രമല്ല വേദികളുടെ എണ്ണം വര്‍ധിപ്പിച്ചതുമില്ല. മുന്‍ വര്‍ഷത്തെ കലോത്സവങ്ങളില്‍ ആദ്യ ദിവസം സ്റ്റേജിതര മത്സരങ്ങളാണ് നടത്താറുള്ളത്. ഇത്തവണ കലോത്സവം നടക്കുന്ന മൂന്നു ദിവസങ്ങളിലും സ്റ്റേജിതര മത്സരങ്ങളുണ്ട്. അവസാന ദിവസം നടത്തുന്ന സ്റ്റേജിതര മത്സരങ്ങളുടെ ഫലപ്രഖ്യാപനം സമ്മാനദാനച്ചടങ്ങിനു മുമ്പ് പ്രഖ്യാപിക്കാനാവുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല‍.
Show Full Article
TAGS:LOCAL NEWS 
Next Story