Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുറുമാലി പുഴയിൽ...

കുറുമാലി പുഴയിൽ സ്​ഥിരം തടയണ വേണമെന്ന് കർഷകർ

text_fields
bookmark_border
ആമ്പല്ലൂർ: -വേനലിൽ ജലലഭ്യത ഉറപ്പുവരുത്തുന്നതിന് കുറുമാലി പുഴയിൽ സ്ഥിരം തടയണ കെട്ടണമെന്ന് കർഷകർ. നിലവിൽ ജലവിഭവവകുപ്പ് പുഴയിലെ വിവിധയിടങ്ങളിൽ താൽക്കാലികമായാണ് തടയണകൾ കെട്ടാറുള്ളത്. ഇതിലൂടെ ലക്ഷങ്ങളുടെ ആവർത്തന ചെലവാണ് ഉണ്ടാകുന്നത്. കന്നാറ്റുപാടം, കലവറക്കുന്ന്, തോട്ടുമുഖം, വാസുപുരം ചക്കാലക്കടവ്, ചെങ്ങാലൂർ കുണ്ടുക്കടവ് എന്നിവിടങ്ങളിലാണ് മൺചിറകൾ കെട്ടാറുള്ളത്. സ്ഥിരം തടയണയോ, ഷട്ടറുകളോടുകൂടിയ റെഗുലേറ്ററുകളോ നിർമിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഡിസംബർ അവസാനത്തോടെ നിർമിക്കുന്ന ചിറകളാണ് പുഴയിലെ ജലവിതാനം നിലനിർത്തുന്നത്. കുറുമാലി പുഴയിലെ വെള്ളത്തെ ആശ്രയിച്ച് നൂറുകണക്കിന് ജലസേചന, കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story