Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രിൻസിപ്പലിന്​ മർദനം: ...

പ്രിൻസിപ്പലിന്​ മർദനം: പ്രതികളെ പിടികൂടാത്തതിന്​ കാരണം പൊലീസിന്​ മേൽ വീണ കൈയാമമെന്ന്​ കോൺഗ്രസ്​

text_fields
bookmark_border
കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് പ്രിൻസിപ്പലിനെ ആക്രമിച്ചവരെ ഒരു മാസം കഴിഞ്ഞിട്ടും പിടികൂടാനാവാത്തതിന് കാരണം പൊലീസിന് മേൽ വീണ കൈയാമമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ. സർക്കാറിലെ ഒരു പ്രമുഖ ഭരണകക്ഷിയും സ്ഥലം എം.എൽ.എയുമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. പ്രിൻസിപ്പലിനെ ആക്രമിച്ചത് അത്യന്തം അപലപനീയമാണ്. കോളജി​െൻറ ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത നിർഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത്. അപക്വമായ പ്രവർത്തനങ്ങൾ വിദ്യാർഥികളുടെ ഭാഗത്ത് നിന്നുണ്ടായാൽ അതാവർത്തിക്കാതിരിക്കാനും തണുപ്പിക്കാനുമാണ് രാഷ്ട്രീയ പാർട്ടി നേതാക്കൾ ശ്രമിേക്കണ്ടത്. പകരം ആക്രമണത്തിന് പ്രോത്സാഹനം നൽകുന്ന സമീപനമാണ് കാണുന്നതെന്നും കോളജ് മുൻചെയർമാൻ കൂടിയായ ടി.എം. നാസർ കുറ്റപ്പെടുത്തി. അതേസമയം, പ്രിൻസിപ്പലിെന ആക്രമിച്ചവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.െഎ പി. വെമ്പല്ലൂർ ലോക്കൽ കമ്മിറ്റി രംഗത്തെത്തി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോളജിലെ അധ്യാപകരും ജീവനക്കാരും നടത്തുന്ന സമരത്തിന് സി.പി.െഎ പി. വെമ്പല്ലൂർ ലോക്കൽ കമ്മിറ്റി െഎക്യദാർഢ്യം പ്രഖ്യാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story