Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബഹുജൻ മുന്നേറ്റ...

ബഹുജൻ മുന്നേറ്റ യാത്രക്ക്​ സ്വീകരണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: എസ്.ഡി.പി.െഎ വടക്കൻ മേഖല ബഹുജൻ മുന്നേറ്റ യാത്രക്ക് കൊടുങ്ങല്ലൂരിൽ സ്വീകരണം നൽകി. പൊതുസമ്മേളനം വിമൺ ഇന്ത്യ മൂവ്മ​െൻറ് തമിഴ്നാട് സ്റ്റേറ്റ് പ്രസിഡൻറ് അഡ്വ. നജ്മ ബീഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.ആർ. സിയാദ് അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.െഎ സംസ്ഥാന ഉപാധ്യക്ഷൻ തുളസീധരൻ പള്ളിക്കൽ, പി.കെ. ഉസ്മാൻ, ജലീൽ നിലാമ്പ്ര, അബ്ദുൽഹമീദ്, കെ.കെ. അബ്ദുൽജബ്ബാർ, പി.ആർ. കൃഷ്ണൻകുട്ടി, ഖാജഹുസൈൻ എന്നിവർ സംസാരിച്ചു. 'കുഞ്ഞുവെട്ടം' പ്രകാശനം ചെയ്തു കൊടുങ്ങല്ലൂർ: മതിലകം സ​െൻറ് മേരീസ് എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികളുടെ വാർത്തപത്രിക 'കുഞ്ഞുവെട്ടം' കഥാകൃത്ത് ഇ.ജി. വസന്തൻ പ്രകാശനം ചെയ്തു. നവീകരിച്ച ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനവും നടന്നു. വാർഡ് അംഗം അനിറോയ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.എം. നിഷാദ് അധ്യക്ഷത വഹിച്ചു. റസിയ റഷീദ്, മായ ജോസ്, ജെനി ജോർജ്, ലീന മാത്യു എന്നിവർ സംസാരിച്ചു. അലിൻ ട്രീസ സ്വാഗതവും ഹന നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story