Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാരുണ്യം തേടുന്നു;...

കാരുണ്യം തേടുന്നു; മജ്ജ മാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ സഹായം തേടുന്നു

text_fields
bookmark_border
കുന്നംകുളം: നിർധന കുടുംബത്തിലെ 17 കാരി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ചികിത്സസഹായം തേടുന്നു. ചൂണ്ടൽ പഞ്ചായത്തിലെ പുതുശ്ശേരി ചൂണ്ടൽ വീട്ടിൽ പുഷ്പാകരൻ-ഹേമ ദമ്പതികളുടെ മകൾ സ്നേഹയാണ് സഹായം തേടുന്നത്. രണ്ടുവർഷം മുമ്പ് എസ്.എസ്.എൽ.സിക്ക് പഠിക്കുന്നതിനിടെ ഉണ്ടായ പനിയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സ തേടി. പഠനത്തിൽ മിടുക്കിയായിരുന്ന ഇൗ കുട്ടിക്ക് ഇപ്പോൾ രക്താർബുദമാണെന്ന് സ്ഥിരീകരിച്ചു. വർക്ക്ഷോപ്പിൽ നിത്യകൂലിക്ക് ജോലിചെയ്യുന്ന പുഷ്പാകരനും ആശാവർക്കറായ അമ്മ ഹേമയും സഹോദരൻ സംഗീതും അടങ്ങുന്നതാണ് ഇൗകുടുംബം. കഴിഞ്ഞ രണ്ട് വർഷമായി ചികിത്സയിലാണ് സ്നേഹ. ഇതി​െൻറ ഭാഗമായി 'മജ്ജ' മാറ്റിവെക്കൽ ശസ്ത്രക്രിയ ഏറ്റവും വേഗത്തിൽ നടത്തണമെന്നാണ് ആശുപത്രി അധികാരികളുടെ നിർദേശം. ഇതിന് 22നും 35നും ഇടയിൽ ലക്ഷം രൂപ ചെലവ് വരും. നിർധനരായ ഇൗ കുടുംബത്തെ സഹായിക്കാൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. ശാന്ത ചെയർമാനും മുൻ പ്രസിഡൻറ് സി.പി. ജോസ് കൺവീനറായും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയോടെ സ്നേഹ ചികിത്സ സഹായ ഫണ്ട് എന്ന പേരിൽ കേരള ഗ്രാമീണ ബാങ്ക് ചൂണ്ടൽ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 40301101039054. െഎ.എഫ്.എസ്.സി: KLGB 0040301.
Show Full Article
TAGS:LOCAL NEWS 
Next Story