Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right-- വർഗീയ...

-- വർഗീയ ധ്രുവീകരണത്തിന് കളമൊരുക്കുന്നവര്‍ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ക്കുന്നു ^കാന്തപുരം

text_fields
bookmark_border
-- വർഗീയ ധ്രുവീകരണത്തിന് കളമൊരുക്കുന്നവര്‍ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ക്കുന്നു -കാന്തപുരം തൃശൂര്‍ : ഇന്ത്യയുടെ സഹിഷ്ണുത നിറഞ്ഞ പൈതൃകത്തെ കളങ്കപ്പെടുത്തിയും രാജ്യത്തി​െൻറ ബഹുസ്വരതയെ ഉള്‍കൊള്ളാതെ വർഗീയ ധ്രുവീകരണത്തിന് കളമൊരുക്കുന്നവര്‍ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ക്കുകയാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. കേരള മുസ്ലിം ജമാഅത്ത് തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച മീലാദ് കോണ്‍ഫറന്‍സില്‍ മദ്ഹ്റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമാധാനത്തി​െൻറയും സൗഹൃദത്തി​െൻറയും ഉദാത്ത മാതൃകയാണ് പ്രവാചകന്‍ മുഹമ്മദ് നബി ലോകത്തിന് സമ്മാനിച്ചത്. ഇസ്ലാമിക ദര്‍ശനങ്ങളെയും പ്രവാചകനെയും തെറ്റായി വ്യാഖ്യാനിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ഇസ്ലാമിനെ സത്യസന്ധമായി പഠിക്കാന്‍ ശ്രമിക്കണം. ഭീകരതയും വിഘടനവാദവും സൃഷ്ടിക്കുന്നവര്‍ക്ക് രാജ്യത്തെ സ്നേഹിക്കാനും ജനങ്ങളെ സേവിക്കാനും കഴിയില്ല. രാജ്യത്തെ അപകടപ്പെടുത്തുന്ന അത്തരം നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ഇസ്ലാമിക സമൂഹം അംഗീകരിക്കില്ലെന്നും ഓര്‍മപ്പെടുത്തി. ജില്ലയിലെ അഞ്ഞൂറോളം വരുന്ന മഹല്ലുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍.വി. മുഹമ്മദ് ഹാജി പതാകയുയര്‍ത്തിയതോടെ ആരംഭിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ല പ്രസിഡൻറ് താഴപ്ര മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.ജില്ല സെക്രട്ടറി മാടവന പി.എസ്.കെ. മൊയ്തു ബാഖവി പ്രമേയ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡൻറ് പി.കെ. ബാവ ദാരിമി അധ്യക്ഷത വഹിച്ചു. സാധുകുടുംബങ്ങൾക്ക് പണി പൂര്‍ത്തീകരിച്ച ദാറുല്‍ ഖൈര്‍ ഭവനങ്ങളുടെ താക്കോല്‍ വിതരണം സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ വെന്മെനാട് ടി.പി. അബൂബക്കര്‍ മുസ്ലിയാർ നിര്‍വഹിച്ചു. ജില്ല ട്രഷറര്‍ മാടവന ഇബ്രാഹിം കുട്ടി മുസ്ലിയാർ, ദുബൈ അല്‍ ശിഫ എം.ഡി ഡോ. കാസിം, ഡോ. സുബൈര്‍, സംസ്ഥാന പിന്നാക്ക കമീഷന്‍ അംഗം അഡ്വ. ഫൈസല്‍, എസ്.വൈ.എസ് ജില്ല സെക്രട്ടറി എം.എം ഇബ്രാഹിം ഹാജി, എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ബഷീര്‍ മുസ്ലിയാര്‍ കൂര്‍ക്കഞ്ചേരി, ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ വെള്ളറക്കാട്, എസ്.എം.എ ജില്ല പ്രസിഡൻറ് മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ പാലപ്പള്ളി, സെക്രട്ടറി എം.കെ.എം ഗഫൂര്‍ മൂന്നുപീടിക, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ല പ്രസിഡൻറ് മുഹമ്മദലി സഅദി, സെക്രട്ടറി സുധീര്‍ സഖാഫി ,കെ.ആര്‍. നസറുദ്ദീന്‍ ദാരിമി, എൻജിനീയര്‍ പി.എ. മുഹമ്മദ് ഹാജി, പി.കെ. ജഅ്ഫര്‍ എടക്കഴിയൂര്‍, അബ്ദുല്ലകുട്ടി ഹാജി പെരിങ്ങോട്ടുകര, കർമസമിതി ചെയര്‍മാന്‍ ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി, കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി അഡ്വ. പി.യു. അലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story