Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുരുന്നി​ലേ അൻസ...

കുരുന്നി​ലേ അൻസ ബാഡ്​മിൻറൻ അമ്പയർ

text_fields
bookmark_border
കോടാലി: ബഹ്‌ൈറനിലെ ഏറ്റവും പ്രായം കുറഞ്ഞ ബാഡ്മിൻറൻ അമ്പയറായി മലയാളി പെണ്‍കുട്ടി. തൃശൂർ ജില്ലയിലെ കോടാലി സ്വദേശി ബഹ്ൈറനില്‍ അക്കൗണ്ടൻറ് ആയ ഷാനില്‍ അബ്ദുറഹീമി​െൻറയും ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ഷൈല ഷാനിലി​െൻറയും മകൾ അന്‍സയാണ് ബഹ്‌ൈറനിലെ പ്രായം കുറഞ്ഞ അമ്പയറായി തിരെഞ്ഞടുക്കപ്പെട്ടത്. ബഹ്‌റൈന്‍ ബാഡ്മിൻറൻ ആൻഡ് സ്‌ക്വാഷ് ഫെഡറേഷന്‍ സംഘടിപ്പിച്ച എഴുത്ത് പരീക്ഷയിലും ജി.സി.സി ടൂര്‍ണമ​െൻറ് അമ്പയറിങ് പ്രാക്ടിക്കല്‍ അസെസ്മ​െൻറിലും വിജയിച്ചാണ് അന്‍സ ഈ പദവി കരസ്ഥമാക്കിയത്. ഇന്ത്യ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് അന്‍സ . ബഹ്‌ൈറനില്‍ അക്കൗണ്ടൻറ് ആയ ഷാനില്‍ ഏഷ്യയിലെ ഉയര്‍ന്ന അമ്പയറിങ് യോഗ്യതയായ ബാഡ്മിൻറൻ ഏഷ്യ സര്‍ട്ടിഫൈഡ് അമ്പയറാണ്. മറ്റത്തൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകനും റിട്ട:അധ്യാപകനുമായ ഇ.എസ്.റഹീമി​െൻറ പേരക്കുട്ടിയാണ് അന്‍സ. ക്യാപ്ഷന്‍ ബഹ്‌റൈന്‍ ബാഡ്മിൻറൻ ആൻഡ് സ്‌ക്വാഷ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഹിഷാം അല്‍ അബ്ബാസിയില്‍ നിന്നും അന്‍സ ഷാനില്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു. ബാഡ്മിൻറൻ ഏഷ്യ സര്‍ട്ടിഫൈഡ് റഫറി ആഷ്‌ലി പി. ജോര്‍ജ് സമീപം.
Show Full Article
TAGS:LOCAL NEWS 
Next Story